ഒരുകാലത്ത് നാലുപേരോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന ആ പഴയ ‘നാണക്കാരൻ’ ഇന്നില്ല. നാണക്കാരനിൽ നിന്നും തന്നെ പാകപ്പെടുത്തിയതും ആത്മവിശ്വാസം വളർത്തിയതും മാർഷ്യൽ ആർട്സ് ആണെന്ന് വെളിപ്പെടുത്തി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായിരുന്ന എൻ. എ നസീർ.
“പണ്ട് ഞാൻ ഭയങ്കര നാണക്കാരൻ ആയിരുന്നു . ഒരു കടയിൽ കേറാനും ആളുകളോട് സംസാരിക്കാനും മടിയായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ആളുകളെ സ്കാൻ ചെയ്യുന്ന പോലെ ഇന്നെനിക്ക് അറിയാൻ സാധിക്കുന്നുണ്ട്.അതിന് പ്രാപ്തനാക്കിയത് മാർഷ്യൽ ആർട്സ് ആണ്.”
മാർഷ്യൽ ആർട്സ് പഠിക്കാൻ ഇന്ന് ചെറിയ കുട്ടികളടക്കം
എൻ.എ നസീറിന്റെ അടുക്കൽ വരാറുണ്ട്.ഇതിൽലൂടെ സ്വയം പ്രതിരോധം, ശാരീരിക ക്ഷമത, അച്ചടക്കം, മെഡിറ്റേഷൻ എന്നിവയ്ക്കെല്ലാം എൻ. എ നസീർ പരിശീലനം നൽകുന്നുണ്ട്.
സമൂഹത്തിൽ വലിയ മാറ്റം വരണമെങ്കിൽ ഇത്തരം പഠനങ്ങൾ വിദ്യാഭ്യാസത്തിൽ കൊണ്ടുവരണമെന്നും എൻ. എ നസീർ അഭിപ്രായപ്പെട്ടു.
പണ്ടത്തെ ഹിസ്റ്ററിയെക്കാൾ ഇത്തരം പഠനങ്ങൾക്കാണ് ഇന്ന് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
