ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചത് വിശ്വാസത്തിന്റെ ഭാഗമായല്ല,മറിച്ച് വിശ്വാസികളെ വെല്ലുവിളിക്കാനാണെന്ന വിമര്‍ശനവുമായി സി.പി.എം നേതാവ് പി.കെ. ശ്രീമതി.
ശബരിമലയില്‍ കയറിയ സ്ത്രീകളുടെ ഭക്തി എന്നത് പ്രധാന ഘടകമാണ്.
ശബരിമലയില്‍ പോവുന്നത് വിശ്വാസത്തിന്റെ പുറത്താകണം.എന്നാല്‍ വെല്ലുവിളിക്കാന്‍ പോവുന്നത് സമൂഹം അംഗീകരിക്കില്ല.
ശബരിമലയില്‍ അങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്.സമൂഹം അംഗീകരിക്കാത്ത വേഷത്തില്‍ കയറിയത് വെല്ലുവിളിച്ചാണ്.
അത് ഭക്തജനങ്ങളോടും അയ്യപ്പനോടും നടത്തിയ വെല്ലുവിളിയാണ്.വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്.
വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്താന്‍ പറ്റില്ല.അത് അവരുടെ
അവകാശമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ പറ്റുമെന്ന് സുപ്രീംകോടതി വിധി വന്നപ്പോള്‍ കയറാന്‍ താല്പര്യമുള്ളവര്ക്കൊപ്പമാണ് പാര്‍ട്ടി നിന്നത്.മുന്‍പ് പറഞ്ഞ നയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയിട്ടില്ല.
ശബരിമലയില്‍ കയറാന്‍ താല്പര്യമുള്ളവര് കയറിക്കോട്ടെ ആരും നിര്‍ബന്ധിക്കുന്നില്ല.
കേരളത്തില്‍ ആരും പോവാന്‍ തയ്യാറല്ല.പോകാന്‍ തയ്യാറാണെന്ന് പറഞ്ഞു വരുന്നവര്‍ പോയ്ക്കോട്ടെ എന്നും പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു.
