വടകര മണ്ഡലത്തില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ എന്തെങ്കിലും പദ്ധതി നടപ്പാകണമെന്ന എംഎല്‍എയുടെ ആഗ്രഹത്തില്‍ തെളിഞ്ഞ പദ്ധതിയാണ് ‘വൈബ്’.കെ. കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി ഇന്ന് കുട്ടികളുടെ വൈബ് ആയി മാറിയിരിക്കുകയാണ്. കുട്ടി വൈബ് മുതല്‍ കലാ പ്രോത്സാഹനം വരെയുള്ള വിവിധ പദ്ധതികള്‍ വൈബിന്റെ കുടക്കീഴിലുണ്ട്.
എല്‍.എസ്.എസ്, യു.എസ്.എസ്. സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍,എന്‍.എം.എം.എസ്. പോലുള്ള ദേശീയ പരീക്ഷാ പരിശീലന പരിപാടികള്‍,സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. ട്രെയിനിങ് പ്രോഗ്രാം,എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ആപ്റ്റിറ്റിയൂഡ് ക്ലാസുകള്‍ എന്നിവയും വൈബൊരുക്കുന്നു. കൂടാതെ, പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തിനുള്ള അപേക്ഷാ രീതികളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിനും എല്ലാ വര്‍ഷവും ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന ചടങ്ങുകളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി പ്രത്യേക വേദിയൊരുക്കാനും വൈബിലൂടെ സാധിച്ചിട്ടുണ്ട്.
ഇങ്ങനെ നിരവധി പദ്ധതികള്‍ വൈബിലൂടെ കുട്ടികള്‍ക്ക് മുന്നില്‍ എത്തിക്കഴിഞ്ഞു.ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ മികച്ച വൈബുള്ള സംഘാടകരാണുള്ളത്.സംഘാടകര്‍ ചേര്‍ന്നുള്ള കൂട്ടായ ആലോചനയിലൂടെ ഇന്ന് വ്യത്യസ്തമായ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കി വരുന്നത്.
