അണികളോട് പോലും ആത്മാർഥത ഇല്ലാത്ത പാർട്ടിയാണ് സിപിഎം എന്ന വിമർശനവുമായി കെ. സുധാകരൻ.
സിപിഎമ്മിന്റെ അകത്തളങ്ങളിൽ പോലും പിണറായി വിജയന്റെ ഭരണത്തോട് പലർക്കും താല്പര്യമില്ല. പാർട്ടി യോഗത്തിൽ പോലും പിണറായി വിജയന്റെ ഇന്നത്തെ പ്രവർത്തന നയങ്ങളെയും തീരുമാനങ്ങളെയും വിമർശിക്കുന്നവരാണുള്ളത്. അതുകൊണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനകത്ത് വോട്ട് ചോരും.അതിനാൽ പിണറായി വിജയന്റെ ഇടതുപക്ഷത്തിന് ഇനി ആരെങ്കിലും വോട്ട് ചെയ്യുമോ?എന്നും കെ. സുധാകരൻ ചോദിക്കുന്നു.
കേരളത്തെ ഭരിക്കാൻ കോൺഗ്രസ് അല്ലാതെ മറ്റേത് പാർട്ടിയാണുള്ളത്.
ജനാധിപത്യവും മതേതരത്വവും മനസ്സിനകത്ത് കൊണ്ടുനടക്കാൻ മാത്രമല്ല,അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ് കോൺഗ്രസ്.അതുകൊണ്ട് തന്നെ ജനങ്ങൾ കോൺഗ്രസിന് ഒപ്പമുണ്ട്.കോൺഗ്രസ് കഷ്ടപ്പെടുന്നവരെയും പട്ടിണി കിടക്കുന്നവരെയും സംരക്ഷിക്കുന്നവരാണ്. വീടില്ലാത്തവർക്ക് വീടുണ്ടാക്കി കൊടുക്കുന്നവരാണ്. ചികിത്സയില്ലാത്തവർക്ക് ചികിത്സ നൽകുന്നവരാണ്. ജനങ്ങളുടെ കൂടെ മനസ്സറിഞ്ഞുകൊണ്ട് കൂടെ നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.അന്നും ഇന്നും താനുൾപ്പെടെ അത് ചെയ്യുന്നുണ്ട്.എന്നാൽ സിപിഎമ്മിനകത്ത് അതില്ല.സിപിഎമ്മിന് സഖാക്കളോട് ആത്മാർത്ഥമായ കൂറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് വിധേനയും പണം ഉണ്ടാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം അതിന്റെ വക്താക്കളായി സിപിഎം മാറിയെന്ന വിശ്വാസം, സിപിഎമ്മിന്റെ അണികളിൽ 99 ശതമാനം ആളുകൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
