തനിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി.1996-ല്‍ ആദ്യമായി കോന്നിയില്‍ മത്സരിച്ചത് മുതല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നും ഇതിന് പിന്നില്‍ എ.പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
96- ല്‍ ആദ്യമായി മത്സരിക്കുമ്പോള്‍, എതിര്‍സ്ഥാനാര്‍ഥി പത്മകുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
അന്നുമുതല്‍ തന്നെ പരാജയപ്പെടുത്താന്‍ നിരീക്ഷണം നടത്തി പത്മകുമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പിന്നാലെകൂടി.
സോളാര്‍ കേസ്, അഴിമതി കേസ്, വിജിലന്‍സ് കേസ് ഇങ്ങനെ തിരഞ്ഞെടുപ്പ് വരുന്നതിന്റെ തൊട്ടു മുന്‍പ് ഏതെങ്കിലും കള്ളക്കേസുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
1996-ല്‍ ജയിച്ചതിന് ശേഷമുള്ള
ആദ്യ കേസ് പത്തനംതിട്ടയിലുള്ള ഒരു സ്ഥാപനത്തിനെതിരെയായിരുന്നു.ശ്രീ നാരായണഗുരു ദേവന്റെ ജയന്തി ആഘോഷിക്കാന്‍ വേണ്ടി സ്വന്തം സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരുന്നു.അന്ന് സ്ഥാപനം നോക്കുന്നതിന് വേണ്ടി ഒരു ജീവനക്കാരന് മാത്രമേ ഉണ്ടായിരുന്നുള്ളു.അവിടെയുണ്ടായിരുന്ന ജീവനക്കാരന് മദ്യം കൊടുത്ത്, അത് കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലീസിനെ വിട്ടു അറസ്റ്റ് ചെയ്യിച്ചു.അന്ന് ലൈസന്‍സ് അമ്മയുടെ പേരില്‍ ആയിരുന്നു.
അതിനാല്‍ അമ്മയെ ഒളിവില്‍ താമസിപ്പിക്കേണ്ടി വന്നതായും അടൂര്‍ പ്രകാശ് വെളിപ്പെടുത്തി.
ആ സംഭവത്തിന് ശേഷം ഒരു ശുപാര്‍ശയുമായും ആരുടെ അടുത്തും ചെന്നിട്ടില്ല.അതിന് കാരണം കൂടെ നില്ക്കുന്നവര് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അനുഭവിക്കണം എന്നുള്ളത് കൊണ്ടാണെന്നും അടൂര്‍ പ്രകാശ്
പറഞ്ഞു.ഇതിനു പിന്നില്‍ പത്മകുമാര്‍ ആയിരുന്നു തന്നെ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.ചാപ്റ്റര്‍ ഫോറിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
