ശബരിമല സ്വർണ്ണ പാളി വിവാദം കൊഴുക്കുമ്പോൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ. എസ്. പി നേതാവ് ഷിബു ബേബി ജോൺ രംഗത്ത്. ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം കണ്ടെത്തിയതും കേസ് എടുക്കാൻ നിർദേശം നൽകിയതും ഹൈകോടതി ആണ്. കേസ്
ഒളിപ്പിച്ചുവെക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്.
കേസിൽ ഒന്നാം പ്രതിയായി വരേണ്ടത് മുൻ ദേവസ്വംമന്ത്രി കടകംപള്ളി
സുരേന്ദ്രനാണ്.കേസിൽ വാസുവിനെ പോലുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും രാഷ്ട്രീയപ്രവർത്തകരുടെ അറിവില്ലാതെ ഇത്രയും വലിയൊരു തട്ടിപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദേവസ്വം കമ്മീഷണറെ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കിയത്. ഇത് രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സ്വർണ്ണ കൊള്ളക്ക് പിണറായി സർക്കാർ ഒത്താശ ചെയ്യുകയാണെന്നും കേസിൽ
പോറ്റിയെയും പത്മകുമാറിനെയും ഇട്ടുകൊടുത്തു ശ്രദ്ധ തിരിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
