ഒരു കാലത്ത് സിപിഎമ്മിന്റെ ചെങ്കോട്ടയായിരുന്ന കണ്ണൂരിൽ
കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ സ്വാധീനം നഷ്ടപ്പെട്ടതായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. എതിർക്കേണ്ടിടത്ത് എതിർത്തും വിമർശിക്കേണ്ടിടത്ത് വിമർശിച്ചതുകൊണ്ടുമാണ് സിപിഎം കണ്ണൂരിൽ തകർന്നു പോയത്. സിപിഎമ്മിന്റെ അപ്രമാദിത്വം തകർത്തെറിഞ്ഞെന്നും ഇന്ന് സിപിഎം ഇവിടെയൊരു ശക്തിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഒരു കാലത്ത് സിപിഎമ്മിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കണ്ണൂരിലെ അക്രമികളുടെ പാർട്ടിയായിരുന്നു സിപിഎം.
അതിന്റെ ഭയപ്പാടിൽ മറ്റ് പാർട്ടികളെല്ലാം പിൻവലിഞ്ഞപ്പോഴും
ഞങ്ങൾ അധ്വാനിച്ചാണ് അതൊക്കെ മാറ്റിയെടുത്തത്.
പതിമൂന്ന് തവണ തനിക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.അതിലെല്ലാം രക്ഷപ്പെട്ടു.അതിന്റെ പ്രതിഫലനം സിപിഎമ്മിനെ
തളർത്തുന്നതായിരുന്നു. സിപിഎമ്മിനെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങളിലെല്ലാം കണ്ണൂരിലെ കോൺഗ്രസുകാർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നുകൊടുക്കാനുള്ള നേതൃത്വം സ്വന്തം അണികൾക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സിപിഎം ഇവിടെയൊരു ശക്തിയല്ല. സിപിഎമ്മിന്റെ മേഖലകളിലെല്ലാം ഒരുപാട് വോട്ട് കോൺഗ്രസിന് കിട്ടിയിട്ടുണ്ട്.ഇപ്പോൾ പല സ്ഥലങ്ങളും സിപിഎമ്മിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
