കസ്റ്റഡിയിൽ നിന്ന് മരണം സംഭവിച്ചാൽ
പോലീസ്കാരെ മുൻവിധിയോടെ കാണുന്ന സമൂഹമാണ് നമുക്കുള്ളതെന്നും ഇത് പോലീസുകാരുടെ മനോധൈര്യം തകർക്കുമെന്നും
എസ്. ശ്രീജിത്ത് ഐപിഎസ് പറയുന്നു.
ഒരു വ്യക്തി പോലീസിന്റെ കസ്റ്റഡിയിലായിക്കഴിഞ്ഞാൽ, പിന്നീട് എന്ത് സംഭവിച്ചാലും അത് കസ്റ്റഡി മരണമായി വ്യാഖ്യാനിക്കപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ മരണം സംഭവിച്ചാൽ പോലും പോലീസുകാരുടെ നേർക്ക് സമൂഹം വിരൽ ചൂണ്ടുന്ന അവസ്ഥയാണുള്ളത്.
എന്നാൽ മറ്റ് പല രാജ്യങ്ങളിലും പോലീസ് അതിക്രമം കാരണമുള്ള മരണങ്ങൾ മാത്രമാണ് കസ്റ്റഡി മരണമായി കണക്കാക്കുന്നത്. ഈ മുൻവിധി കാരണം വഴിയിൽ കിടക്കുന്ന ഒരു വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ പോലും പോലീസുകാർ മടിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
