രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്നുവന്ന പീഡനാരോപണങ്ങളില്‍, കോണ്‍ഗ്രസിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രാഷ്ട്രിയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.ഔദ്യോഗിക പരാതിയില്ലാത്തതിനാല്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറ്റുന്നില്ല എന്ന് പറയുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്തിനാണ് മാറ്റിയതെന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടാത്ത ആളെ പാലക്കാട് ജനതക്ക് കൊടുക്കണോ?എന്ന് അദ്ദേഹം തുറന്നടിച്ചു. ഈ നിലപാട് ജനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പറയുന്നു.
പീഡനാരോപണങ്ങളെ കുറിച്ച് വി. ഡി. സതീശന്‍ ചോദിച്ചിട്ടില്ല സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നാണ് രാഹുല്‍ മാങ്കുട്ടം പറയുന്നത്. ഇതിലൂടെ കോണ്‍ഗ്രസിന് ഇല്ലാത്ത ധാര്‍മികതയും തനിക്കുണ്ടെന്ന് തെളിയിക്കാനാണ് രാഹുല്‍ മാങ്കുട്ടം ശ്രമിക്കുന്നത്.എന്നാല്‍ രാജി വെച്ചത് പാര്‍ട്ടിയുടെ തീരുമാനപ്രകാരം ആണെന്നും ഒരു കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ പ്രസ്താവനയെ തിരുത്താന്‍ ശ്രമിച്ചില്ല എന്നും ശ്രീജിത്ത് ആരോപിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുലിനെതിരെ വി. ഡി. സതീശനോട് പെണ്‍കുട്ടി പരാതി പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ അറിഞ്ഞുവെച്ചുകൊണ്ട് ഇങ്ങനെയുള്ള ഒരു വ്യക്തിയെ എന്തുകൊണ്ട് സ്ഥാനാര്‍ഥി ആക്കിയെന്നും ശ്രീജിത്ത് ചോദിക്കുന്നു. ആരോപണം ഉണ്ടായപ്പോള്‍ അത് പൂര്‍ണമായും നിഷേധിക്കുന്ന നിലപാട് രാഹുല്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എംഎല്‍എ സ്ഥാനത്ത് തുടരുന്ന രാഹുല്‍ മാങ്കുട്ടം ഔദ്യോഗിക ആവശ്യത്തിന് വരുന്ന സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി നീതി നടപ്പിലാക്കി എന്ന ബോധ്യം പൊതുജനങ്ങളില്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രാഹുലിന് വേണ്ടി ഞങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുത്തണോ എന്നും അദ്ദേഹം ചോദിക്കുന്നു.
