അടിമത്വത്തിന്റെ അലങ്കാരമായി ഉപയോഗിക്കുന്ന
കോളനി എന്ന വാക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് നജീബ് കാന്തപുരം എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2023 സെപ്റ്റംബറിൽ അദ്ദേഹം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണണന് നിവേദനം നൽകിയിരുന്നു. കോളനി എന്ന പദത്തിന് പകരം സദ്ഗ്രാമം എന്ന് ഉപയോഗിക്കണം എന്നതായിരുന്നു നിവേദനത്തിലെ ആവശ്യം.
ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയ കെ.
രാധാകൃഷ്ണൻ അദ്ദേഹം പദവി ഒഴിയുന്നതിന് മുൻപായി ഒരു തീരുമാനം എടുത്തു “കോളനി ” ഇനിയില്ല. അങ്ങനെ സമത്വത്തിന്റെയും പ്രത്യാശയുടെയും പര്യായമായ “സദ്ഗ്രാമം” വന്നു.
നേരിട്ട് അറിഞ്ഞ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്
ഈ വാക്ക് മാറ്റാൻ തീരുമാനം എടുത്തത് ആ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് നജീബ് കാന്തപുരം. ഇവിടെ കോളനി എന്ന വാക്ക് ഒരു പ്രത്യേക വിഭാഗത്തെ പരാമർശിച്ചാണ് വ്യാഖ്യാനിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന സമയത്ത്
ഒരു സ്കൂളിൽ പോയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നജീബ് കാന്തപുരം. സ്കൂളിലെ വിജയശതമാനം
വർധിക്കാത്തതിന് കാരണം കോളനിയിലെ കുട്ടികൾ ആണെന്ന് ഒരു അധ്യാപിക എംഎൽഎയോട് പറഞ്ഞു. എന്നാൽ ആ അധ്യാപികയെ തിരുത്താൻ ശ്രമിച്ചില്ല കാരണം തിരുത്തതേണ്ടത് മനുഷ്യരുടെ ജീവിതത്തിൽ ആണെന്നും അദ്ദേഹം പറയുന്നു. അതിനുള്ള ആദ്യ ചുവട് വെയ്പ്പായിരുന്നു കോളനി എന്ന വാക്ക് മാറ്റിയത് പകരം “സദ്ഗ്രാമം” വന്നു.
എത്ര മുൻവിധിയോടെയാണ് ആളുകൾ ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുന്നതെന്നും
അടിമത്വത്തിന്റെ പ്രതീകമായ കോളനി എന്ന വാക്ക് ജാതിപരമായി പിന്നോക്കം നിൽക്കുന്ന ആളുകളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ സദ്ഗ്രാമം എന്ന പദ്ധതിയിലൂടെ
പിന്നോക്ക വിഭാഗത്തിന്റെ
ഉന്നമനത്തിനായി നിരവധി പ്രവർത്തങ്ങളും നജീബ് കാന്തപുരം നടപ്പിലാക്കി വരുന്നുണ്ട്.
