പി. പത്മരാജൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സുരേഷ് ഗോപി, ശോഭന, ജയറാം എന്നിവരാണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം ഒരു വിങ്ങലോടെയാണ് മലയാളികൾ നെഞ്ചിലേറ്റിയത്. തിരക്കഥയെ പിടിച്ചു നിർത്തുന്ന
പശ്ചാത്തല സംഗീതവും
സിനിമയുടെ വിജയത്തിന് കട്ടക്ക് നിന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതിന് ശേഷം, ആ രംഗം ഉദ്ദേശിച്ചത്ര വൈകാരികമായി വന്നില്ലെന്ന് പത്മരാജന് തോന്നി. പശ്ചാത്തല സംഗീതത്തിലൂടെ ക്ലൈമാക്സ് മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം മോഹൻ സിത്താരയോട് ആവശ്യപ്പ…
