നികുതി ഘടനയിലെ മാറ്റം മൂലം സംസ്ഥാന സർക്കാരിന്നുണ്ടാവുന്നത് നഷ്ടമാണെന്നാണ് നിലവിലെ കണക്ക് കൂട്ടൽ. പ്രതിവർഷം 8000 കോടി രൂപയോളം നഷ്ടം ഉണ്ടാകും. മുൻപ് ജിഎസ്ടി ക്ക് 4 നികുതി സ്ലാബുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 5%,12%, 18%, 28% എന്ന കണക്കില്‍ ആയിരുന്നു. എന്നാൽ ഇപ്പോൾ 5%, 18% എന്നിങ്ങനെ രണ്ടായി കുറച്ചു. നിലവില്‍ 12%, 28% നിരക്കുകള്‍ക്ക് ബാധകമായിരുന്ന നികുതി ഇല്ലാതാക്കിയിക്കുകയാണ് കേന്ദ്ര സർക്കാർ. സാധാരണക്കാര്‍ക്ക് ഒഴിച്ച്കൂടാനാവാത്ത ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ നിത്യോപയോഗ വസ്തുകൾക്ക് വിലക്കുറവും
ആഡംബര വസ്തുക്കള്‍ മുതലായവയ്ക്ക്(കാറുകൾ, ലോട്ടറി) വില കൂടുകയും ചെയ്യും.
ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ വില കുറയുന്നതിന്റെ ഭാഗമായി കേരളത്തിൽ സർക്കാരിനെ വരുമാന നഷ്ടം ബാധിക്കും.
ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്നുണ്ടാവുന്ന നഷ്ടം എങ്ങനെ നികത്തുമെന്ന്
വിശദമാക്കുകയാണ് അഡ്വ. സിന്ധു മങ്ങാട്ട്.
വരുമാനം കണ്ടെത്തുന്നതിനായി സർക്കാർ ആദായ നികുതി, ഇലക്ട്രിസിറ്റി ചാർജ്, സ്റ്റാമ്പ് ഡ്യൂട്ടിസ് എന്നിവയുടെ വില വർധിപ്പിക്കും. ഇതിലൂടെ ആയിരിക്കും സർക്കാർ നഷ്ടം നികത്തുന്നത് വരെ വരുമാനം കണ്ടെത്തുക. കൂടാതെ
വില കൂട്ടിയ വസ്തുക്കളുടെ ഉപഭോഗം കുറയുമെങ്കിലും വില കുറയുന്നതിലൂടെ ഉപഭോഗത്തിൽ വർധനയുണ്ടാവുകയും ഇതിലൂടെ നഷ്ടം നികത്താനും സാധിക്കും.മറ്റ് രാജ്യങ്ങളെല്ലാം നിലനിർത്തുന്നത് 5%, 18% എന്ന നിരക്കിലാണ്. ഈ രീതിയിലൂടെ മാത്രമേ ലോക സമ്പദ് വ്യവസ്ഥയിൽ രാജ്യം വില നിലവാരത്തിൽ തുല്യതയിൽ എത്തുകയുള്ളു എന്നും അഡ്വ. സിന്ധു അഭിപ്രായപെട്ടു.
