ഒൻപതു പേരെ കൊലപ്പെടുത്തി ഒരു നാടിനെയാകെ വിറപ്പിച്ച
കൊലയാളി കൊമ്പൻ എങ്ങനെ പീലാണ്ടി ചന്ദ്രു ആയിമാറി?അതിന് പിന്നിൽ ഒരു കഥയുണ്ട്.
അട്ടപ്പാടിയിലെ ഒരു ആദിവാസി യുവാവ് ആയിരുന്നു പീലാണ്ടി.
അട്ടപ്പാടിയിലെ കാടുകളിൽ കറങ്ങി നടന്നിരുന്ന പീലാണ്ടി ഏവർക്കും പ്രിയങ്കരനായിരുന്നു.മീൻ പിടിക്കലും മദ്യം കഴിക്കലുമായിരുന്നു പീലാണ്ടിയുടെ ഇഷ്ട വിനോദം. വാഴത്തോട്ടത്തിലെ ജോലിക്കാരനായി ജോലി ചെയ്ത് ഒരു അവധൂതനായി കറങ്ങി നടന്ന പീലാണ്ടിയുടെ ജീവിതത്തിലേക്ക് കൊലയാളിയായി കടന്നു വന്നതാണ് പീലാണ്ടി ചന്ദ്രു .
വാഴത്തോട്ടത്തിൽ ഇറങ്ങിയ പീലാണ്ടിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് 7 പേർക്കാണ്.
അതിൽ ആദ്യം ജീവനെടുത്തത് പീലാണ്ടിയുടേത് ആയിരുന്നു.
തന്റെ പ്രിയപ്പെട്ടവന്റെ ജീവനെടുത്ത ആ കൊമ്പന് അട്ടപ്പാടിക്കാർ നൽകിയ പേരായിരുന്നു ‘പീലാണ്ടി’.
പിന്നീട് ഒൻപത് പേരുടെ ജീവനെടുത്ത പീലാണ്ടിയെന്ന കാട്ടാന നാട്ടിലിറങ്ങുന്നതും ആളെ കൊല്ലുന്നതും തടയാൻ കഴിയാതെ വന്നതോടെ,
കോടനാട് ആനക്കളരിയിൽ മര്യാദ പഠിപ്പിക്കാൻ എത്തിച്ചു. ഒരു വർഷത്തെ കഠിന പരിശീലനത്തിനൊടുവിൽ മര്യാദക്കാരനായി മാറിയ പീലാണ്ടിയെ
കോടനാട് ചന്ദ്രശേഖരൻ
എന്ന പേരിട്ടെങ്കിലും
അട്ടപ്പാടിക്കാർക്ക് അത് സമ്മതമായിരുന്നില്ല.പീലാണ്ടി എന്നുള്ള പഴയ പേര് തന്നെ വേണം എന്ന നിർബന്ധത്തിന് വഴങ്ങിയാണ് പിന്നീട് പീലാണ്ടി ചന്ദ്രു എന്നാക്കി മാറ്റിയത്.9 പേരെ കൊന്നിട്ടും ആദിവാസികൾക്കിടയിൽ പീലാണ്ടിക്ക് ഭഗവാൻ പരിവേഷമാണ് ഉള്ളത്. പീലാണ്ടി ഇറങ്ങിയ കൃഷിയിടത്തിൽ
അടുത്ത വർഷങ്ങളിൽ വൻ വിളവെടുപ്പ് ലഭിച്ചതാണ് ഇതിന്
കാരണം. ഇത് പിന്നീട്
തുടർകഥയായി മാറുകയും ഇന്നും അട്ടപ്പാടിയിലെ ആദിവാസികൾ പീലാണ്ടിയെ ആരാധിക്കുകയും ചെയ്തു പോരുന്നു..
