കേരള സർക്കാർ തിരുവോണം ബംപർ 2025 ന്റെ നറുക്കെടുപ്പ് ഫലം വന്നു. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ലോട്ടറി അടിച്ചാൽ മുഴുവൻ
തുകയും നമ്മുടെ കൈയിൽ കിട്ടില്ല. കാരണം അതിൽ ഒരു വലിയ തുകയോളം ടാക്സ് ആയിട്ട് പോകും. ലോട്ടറി അടിച്ച വ്യക്തി എത്ര ശതമാനം ടാക്സ് അടക്കണം? എന്തൊക്കെ ടാക്സ് ആണ് അടക്കാൻ ഉള്ളത്?
ലോട്ടറി അടിച്ചാൽ നിങ്ങൾ അറിയേണ്ട ടാക്സ് നിയമങ്ങളുണ്ട്. അതിൽ
ഒന്നാണ് ഏജന്റ് കമ്മീഷൻ.
മുൻപ് ഏജന്റ് കമ്മീഷൻ 12% ആയിരുന്നത് ജിഎസ്ടി യിൽ വന്ന മാറ്റം മൂലം ഇപ്പോൾ 10% ആയി കുറച്ചു. അത് 25 കോടിയുടെ 10% രണ്ടര കോടിയോളം രൂപ അടക്കേണ്ടി വരും. പിന്നീട് അടക്കേണ്ടത് ടിഡിഎസ് (ടാക്സ് ഡിടക്റ്റീവ് സോഴ്സ്)ആണ്. ടിഡിഎസ് 30% വരുമ്പോൾ 6, 75,00,000 കുറച്ച് ബാക്കി 15 കോടി 75 ലക്ഷം രൂപ ലോട്ടറി അടിച്ച വ്യക്തിക്ക് കൈയിൽ കിട്ടും.
ഇതോടെ ടാക്സ് തീർന്നെന്നു വിചാരിക്കുന്നവരാണ് പലരും. എന്നാൽ ഇനി അടക്കാനുള്ള സർചാർജ്, ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയാണ്. ഇൻകം ടാക്സ് റിട്ടേൺ ചെയ്യേണ്ട അവസാന തിയ്യതി 2026 ജൂലായ് 31നാണ്. ഇതിന് മുൻപ് സർചാർജും ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയും അടക്കണം. സർചാർജ് 25% (ടിഡിഎസിന്റെ 25 ശതമാനം) ഇത് 1, 68, 75,000 രൂപയും കൂട്ടി 8,43,75,000 വരും. ഇൻകം ടാക്സ് റിട്ടേൺ ചെയ്യേണ്ടി വരുമ്പോൾ എല്ലാ തരത്തിലുള്ള വരുമാനവും കണക്കാക്കി വേണം നൽകാൻ ( ബിസിനസ്സ്, വരുമാനം, വിവിധ അസ്തികളിൽ നിന്നും ലഭിക്കുന്ന തുക).
ഇനി വരുന്നത് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് 4% (33,75000). മൊത്തം 8,77,50,000 രൂപയോളം ലോട്ടറി അടിച്ച വ്യക്തിക്ക് ടാക്സ് ആയി അടക്കേണ്ടതായി വരും. സമയപരിധിക്കുള്ളിൽ ഈ തുക അടച്ചില്ലെങ്കിൽ നിയമ നടപടികൾക്ക് വിധേയമായി ഒരു വലിയ തുക പലിശയായി അടക്കേണ്ടി വരും.
