തനത് ശൈലിയിലൂടെയും
അഭിപ്രായ പ്രകടനങ്ങളിലൂടെയും ഏറെ വിമർശകരെയും ഒപ്പം ആരാധകരെയും സ്വന്തമാക്കിയ താരമാണ് സന്തോഷ് പണ്ഡിറ്റ്.
സിനിമാനടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ
തമിഴ് രാഷ്ട്രിയത്തിൽ ഏറെ കോളിളക്കം
സൃഷ്ടിച്ചതാണ്.ഇപ്പോൾ വിജയിയുടെ രാഷ്ട്രീയ ഭാവി എന്താകും എന്നതിനെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ ദീർഘദർശനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്.
തമിഴ്നാട്ടിൽ സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്ന് അദ്ദേഹം പറയുന്നു.
വിജയ് ഇത്തരത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന
ആളാണെന്നും അതിനായുള്ള മുന്നൊരുക്കങ്ങൾ അദ്ദേഹം നടത്തി കഴിഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
മുഖ്യമന്ത്രിയാവുന്നതിനായി
ബുദ്ധിപരമായ നീക്കം നടത്തിയ വ്യക്തിയാണ് വിജയ്.വിജയിയെ സ്വന്തം പാർട്ടിക്കളിലേക്ക് സ്വാഗതം ചെയ്യാൻ ബിജെപിയും ഡിഎംകെയും
എഐഎഡിഎംകെയും തയ്യാറാണ്.എന്നാൽ വർഷങ്ങളായി രാഷ്ട്രീയ പശ്ചാതലമുള്ള നിരവധി നേതാക്കൾ ഈ പാർട്ടികളിലുണ്ട് അതിനാൽ
ഈ പാർട്ടികളിൽ നിന്നുകൊണ്ട് വിജയ്ക്ക് മുഖ്യമന്ത്രിയാവാൻ കഴിയില്ല എന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടികാട്ടുന്നു.
അതുകൊണ്ട് വിജയ് സ്വാതന്ത്ര സ്ഥാനാർഥികളെ ഇലക്ഷന് നിർത്തി അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.ഇങ്ങനെ 132 സ്ഥാനാർഥികളെ വിജയ് ജയിപ്പിച്ചു.ഇതിലൂടെ
ഒരു പാർട്ടിയുടെയും പേരിലല്ലാതെ നിന്നുകൊണ്ട് എത്ര വോട്ടു കിട്ടും എന്ന് വിജയ് ഒരു ധാരണ ഉണ്ടാക്കിയെടുത്തു.തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വിജയിയുടെ പാർട്ടിക്ക് 14 സീറ്റ് വരെ കിട്ടാൻ സാധ്യതയുള്ളൂ എന്നാൽ രണ്ടാം തവണ മത്സരിച്ചാൽ വിജയിക്ക് ജയിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിലവിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് അതിനാൽ ഡിഎംകെ കഴിഞ്ഞാൽ വിജയിയുടെ പാർട്ടിക്ക് സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
