മലയാള സംഗീതലോകത്ത് വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രം സംഭാവന നൽകിയിട്ടും മിന്നൽ വേഗത്തിൽ മലയാളികളുടെ മനസ്സിൽ ചിരസ്ഥായിയായി മാറിയ പ്രതിഭയാണ് താജുദ്ദീൻ വടകര. നെഞ്ചിനുള്ളിൽ നീയാണ്… എന്ന ഒരൊറ്റ ഗാനം മതി മലയാളികൾക്ക് ഈ കലാകാരനെ ഓർമ്മിക്കാൻ.
ആദ്യമായി അവസരം നൽകിയ ആൾക്ക് അഭിമുഖം നൽകിയാലോ..
തന്നെ മീഡിയക്ക് മുന്നിൽ കൊണ്ടുവന്ന മൊയ്തു താഴത്തിനൊപ്പമുള്ള
അഭിമുഖത്തിലാണ് താജുദ്ദീൻ വടകര ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഒരു ടിവി ഷോയിലൂടെയാണ് താജുദ്ദീൻ മിനിസ്ക്രിനിൽ മുഖം കാണിക്കുന്നത്.ഇങ്ങനെ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കാനുള്ള അവസരം ഒരുക്കിയത് മൊയ്തു താഴത്ത് ആണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. ഒരുപാട് കലാകാരന്മാർക്ക് അവസരങ്ങൾ നൽകിയ വ്യക്തിയാണ് മൊയ്തു താഴത്ത്, അത്ഭുതം തോന്നിയ കലാകാരനാണ് അദ്ദേഹം.
പത്രപ്രവർത്തകൻ, നിരൂപകൻ, പ്രാസംഗികൻ, എഴുത്തുകാരൻ, ഡയറക്ടർ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച, ഒരിക്കലും പിടിച്ചാൽ കിട്ടാത്ത കാലാകാരനാണ് മൊയ്തു താഴത്തെന്നും താജുദ്ദീൻ വടകര പറയുന്നു.ചാപ്റ്റർ ഫോറിനു നൽകിയ ആഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
