മലയാള മാപ്പിളപ്പാട്ടിന്റെ ഗാനശാഖയെടുത്താൽ അവഗണിക്കാൻ കഴിയാത്ത കലാകാരനാണ് കൊച്ചിൻ ഷമീർ. ഗാനരചയിതാവ്,
സംഗീത സംവിധായകൻ, ഗായകൻ,
എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ഷമീർ
തൊണ്ണൂറുകളിലാണ് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായത്.എൻ കുട്ടി തത്തമ്മ, നോവുന്നള്ളാ, ഇഷാമുല്ല മലർ, കണ്ണു നനഞ്ഞു കുതിർന്നു ഞാൻ… തുടങ്ങിയ മാപ്പിളപ്പാട്ടുകളിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്.
വടകരക്കാരനായ ഷമീറിൻ്റെ പേരിലെ ‘കൊച്ചിൻ’ പലർക്കും കൗതുകമുണർത്തുന്ന ഒന്നാണ്. പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട്, “എന്താ ഈ പേര് വന്നത്?” അതിന് പിന്നിലൊരു കാരണമുണ്ട്.തന്റെ വല്യപ്പയുടെ ആഗ്രഹമായിരുന്നു
അതെന്ന് മനസ്സ് തുറന്നിരിക്കുകയാണ് ഷമീർ . കലാജീവിതത്തിന് അടിത്തറ പാകിയതും വഴിത്തിരിവായതും വട്ടപ്പാട്ട് കലാകാരനായ വല്യപ്പയാണ്.ഷമീറിന്റെ കുടുംബ വേരുകൾ കൊച്ചിയിലാണ് ഉള്ളത്.
“പേരിന് മുന്നിൽ
കൊച്ചിൻ എന്നുണ്ടാവണം അത് വല്യപ്പയുടെ ആഗ്രഹമായിരുന്നു എന്ന് കൊച്ചിൻ ഷമീർ പറയുന്നു.
മാപ്പിളപാട്ട് രംഗത്ത് കടന്നു വരുമ്പോൾ ഏറ്റവും സ്നേഹവും പിന്തുണയും
നൽകിയത്
വല്യപ്പയായിരുന്നെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
സംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച
നിരവധി പ്രതിഭകളുടെ വഴികാട്ടിയായ ഷമീറിൻ്റെ മനസ്സിൽ, ഇനി ഒരു സിനിമയാണ് മോഹം.സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ആ യാത്രയിലാണ് വടകരയുടെ സ്വന്തം ഹബീബി കൊച്ചിൻ ഷമീർ….
