മലയാള ലളിതഗാന ശാഖയിൽ മറക്കാൻ കഴിയാത്ത ഒരുപിടി ഗാനങ്ങൾ,കഴിഞ്ഞു പോയ കാലം..
നീ മറന്നാലും തിരയടിക്കും പ്രിയേ..
മൊഴിചൊല്ലി പിരിയുമ്പോൾ..തുടങ്ങിയ പ്രണയഗാനങ്ങൾ മധുമഴയായ് മലയാളക്കരയിൽ പെയ്തുവീണു.ഇതിലെല്ലാം പ്രണയമുണ്ട്, വിരഹമുണ്ട്.
ഈ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചത് ഇ. വി. വത്സൻ മാഷ് ആയിരുന്നു.
ആ പാട്ടുകൾ കേട്ട ആരാധകർ ഒന്നടങ്കം ചോദിച്ചു: “ഹൃദയം നിറയെ പ്രണയമാണല്ലോ കവീ…”
എന്നാൽ ഇന്ന്
കാലം മാറിയപ്പോൾ ചോദ്യവും സ്വരവും മാറി. ഇപ്പോൾ പ്രണയഗാനങ്ങൾ എവിടെ?
ആ ചോദ്യത്തിന് നൽകിയ ഉത്തരവും ആരാധകരെ ഒന്ന് ചിന്തിപ്പിക്കുന്നതാണ്.അദ്ദേഹം തിരിച്ച് ചോദിക്കുന്നു. അതിന് ഇപ്പോൾ പ്രണയമുണ്ടോ?
പ്രണയഗാനങ്ങൾ എഴുതാനുള്ള സന്ദർഭം ഇന്നില്ല എന്ന് അദ്ദേഹം പറയുന്നു.പണ്ട് പ്രണയം എന്നു പറയുന്നത് മധുരവും ദിവ്യവും ദീപ്തവുമായ ഒരു വികാരം ആയിരുന്നു. പ്രണയം
നഷ്ടപ്പെട്ടാൽ പണ്ടുകാലത്ത് നിരാശ കാമുകന്മാർ സ്വയം ശിക്ഷിക്കും.കുളിക്കില്ല, മുടി മുറിക്കില്ല, താടി വടിക്കില്ല ഇങ്ങനെയൊക്കെ ആയിരുന്നു.
എന്നാൽ ഇന്ന് അങ്ങനെയല്ല. കൈയിലെ ഹാമർ കൊണ്ട് പ്രണയിക്കാൻ വന്ന പെൺകുട്ടിയുടെ തല അടിച്ചുപൊട്ടിക്കുന്നു, സ്വന്തം
ഭാര്യയെ കൊല്ലുന്നു,
പ്രണയം നിരസിച്ച പെൺകുട്ടിയെ പൊതുനിരത്തിൽ വെച്ച് പെട്രോൾ ഒഴിക്കുന്നു, കഷായത്തിൽ വിഷം കലക്കി കാമുകനെ ഇല്ലാതാക്കുന്നു.
ഈ ക്രൂരമായ യാഥാർത്ഥ്യങ്ങൾക്കിടയിൽ
പാട്ടിന് സ്ഥാനമില്ല. ഇന്നത്തെ തലമുറക്ക് പ്രണയമില്ല പ്രണയപ്പകയാണ് ഉള്ളതെന്നും ഇ. വി. വത്സൻ മാഷ് പറയുന്നു.
പ്രണയത്തിൽ നിന്നും പുതുതലമുറ അകന്നു നിൽക്കുന്നു അതുകൊണ്ട് തന്നെ പാട്ടും അകന്നു നിൽക്കുകയാണെന്നും അദ്ദേഹം പറയുന്നു.
