സ്വന്തം നിലപാടുകളിലൂടെ
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാകാറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.
പുറമെ പ്രബുദ്ധരെന്നു പറയുന്നെങ്കിലും രാഷ്ട്രീയമായി മലയാളികൾ വിഡ്ഢികളും കഴുതകളുമാണെന്നാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.
മലയാളികളുടെ രാഷ്ട്രീയസമീപനം
മുൻനിർത്തിയാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ട് വെച്ചത്.
കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികളെ മാറി മാറി തിരഞ്ഞെടുക്കുന്ന രീതിയാണ്
കേരളത്തിലുള്ളത് എന്നതാണ് പ്രധാന വിമർശനം. കോൺഗ്രസ് ഭരണ പരാജയമായാൽ
കമ്മ്യൂണിസ്റ്റിന് വോട്ടു കൊടുക്കും. ഈ രീതിയിലാണ് ഇവിടെ ഭരണം മുന്നോട്ട് പോവുന്നത്. എന്നാൽ ബാംഗാളിലും ഡൽഹിയിലും വിവിധ പാർട്ടികൾക്ക് ഭരണം കൈമാറുന്നുണ്ട്. പക്ഷേ
കേരളത്തിലും തമിഴ്നാട്ടിലും രണ്ട് പാർട്ടികൾ മാത്രമാണ് അധികാരത്തിൽ വരുന്നതതെന്നും
മലയാളികൾക്ക് ഷോർട്ട് ടൈം മെമ്മറി ആണുള്ളതെന്നും
സന്തോഷ് പണ്ഡിറ്റ് പറയുന്നു.
