മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിൽ 2024- ൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ട വാലിബൻ.മലയാളസിനിമയിൽ വലിയ ഹൈപ് കൊടുത്തിറങ്ങിയ ചിത്രം എന്നാൽ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ മലയ്ക്കോട്ടെ വാലിബന് സാധിച്ചില്ല. ആരാധകർക്കിടയിൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ. ചാപ്റ്റർ ഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാൽ പത്ത് മിനിറ്റു കൊണ്ട് അംഗീകരിച്ച കഥയായിരുന്നു. ചിത്രം ഒറ്റ ഭാഗമായാണ് ഇറക്കാൻ തീരുമാനിച്ചതിരുന്നത് എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഒരു ഘട്ടമെത്തിയപ്പിൽ രണ്ട് ഭാഗമായി ഇറക്കണം എന്ന അഭിപ്രായം ഉയർന്നു വന്നു.ആദ്യം പറഞ്ഞ സിനിമ തന്നെ എടുത്താൽ മതിയെന്ന് പറഞ്ഞുകൊണ്ട് താനും മോഹൻലാലുമടക്കമുള്ളവർ വിയോജിപ്പ് അറിയിച്ചു.
രണ്ടാംഭാഗത്തിനുവേണ്ടിയുള്ള രീതിയിൽ കഥ അവസാനിപ്പിക്കുകയായിരുന്നു. നല്ലൊരു സിനിമയാണ്. ലിജോയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ രണ്ടാംഭാഗത്തിലേക്ക് പോവാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. ചിത്രത്തിന് ഇനി രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
