മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് മോഹൻ സിത്താര. അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്ന് എന്ന ഗാനം കേട്ട മലയാളികൾ ഒന്നടങ്കം പറയുന്നു അടരുവാൻ വയ്യ നിൻ സംഗീതത്തിൽ നിന്നെന്ന്. ഉണ്ണി വാവാവോ, രാരിരാരീരം രാരോ, തങ്കമനസ് അമ്മമനസ് മുറ്റത്തെ തുളസി പോലെ… ഈ പാട്ടുകളെ മനോഹരമാക്കിയത് മോഹൻ സിത്താരയുടെ സംഗീതമാണ്.
കടൽ കടന്ന് സഞ്ചരിച്ച ഉണ്ണി വാവാവോ എന്ന ഗാനം ചർച്ചയായത് ഈ അടുത്താണ്. ഈ ഗാനം ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ പാടിയതും കുട്ടിയെ ഉറക്കാൻ ബോളിവുഡ് നടൻ രൺബീർ കപൂർ പാടിയതും വലിയ ചർച്ച ആയിരുന്നു.
ഒരു സിനിമക്ക് തിരക്കഥ എഴുതുന്ന തിരക്കിലാണ് ഇപ്പോൾ മോഹൻ സിത്താര. വർഷങ്ങളായുള്ള ആഗ്രഹമാണ് സിനിമ എന്നും അതിനോടൊപ്പം മലയാളത്തിൽ ഡെപ്ത് ഉള്ള പാട്ടുകൾ ഉണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. ജനറേഷൻ ഗ്യാപ്പിലെ മാറ്റം മോഹൻ സിത്താരയുടെ പാട്ടുകളിലും ഇപ്പോൾ പ്രകടമാണ്. എന്നാൽ കൂടുതൽ മോഡേൺ ആയ പാട്ടുകൾ മനസ്സിലേക്ക് കയറികൂടില്ല. അതിൽ പാട്ടിന്റെ ആഴത്തിലുള്ള ഫീൽ ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നു. അതിനാൽ ഡെപ്ത് ഉള്ള പാട്ടുകൾ ഉണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, പുതിയ ചിത്രം ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആയിരിക്കും എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
