ശബരിമലയില്‍ സ്വര്‍ണ്ണ പാളിയിലെ തനിതങ്കം ചെമ്പായി മാറിയത് വീഴ്ച്ചയല്ല മറിച്ച് അത് ദേവസ്വം ബോര്‍ഡിന് മിടുക്ക് പറ്റിയതാണെന്നും രാഹുല്‍ ഈശ്വര്‍.
സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണി കൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്യണമെന്നും കേസില്‍ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന് പോറ്റിയല്ല കാണാമറയത്ത് ഇനിയും കള്ളന്മാര് ഉണ്ടെന്നും രാഹുല്‍ ഈശ്വര്‍
പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ രാഷ്ട്രീയ മുക്തമാവേണ്ടത്തിന്റെ ആവശ്യകതയും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.
രാഷ്ട്രീയത്തില്‍ സ്ഥാനം നല്കാന് സാധിക്കാത്തവരെ പുനരധിവാസത്തിന് വേണ്ടി കൊണ്ട് വരുന്ന സ്ഥലമാണ് ദേവസ്വം ബോര്‍ഡ്.ക്ഷേത്ര കാര്യങ്ങളില്‍ താൽപര്യവും അറിവും ഉള്ള ആളുകളെയാണ് യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്ക് വരേണ്ടതെന്നും അദ്ദേഹം അഭിപ്രായപെട്ടു.ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റാണ് ജാതീയത. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ഥാനം നല്കി ജാതീയത പരിഹരിച്ചു ഭക്തര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിഷയത്തിൽ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
