ശബരിമലസ്വർണക്കൊള്ള കേസിൽ ഇ. ഡി അന്വേഷണം ആവശ്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എഫ് ഐ.ആർ ഇട്ട കേസിൽ സാമ്പത്തിക കുറ്റങ്ങൾ അധികമായി വന്നാൽ ഇ. ഡിക്ക് അന്വേഷിക്കാൻ പറ്റും.എന്നാൽ അന്വേഷണം തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്.ഇപ്പോൾ ലോക്കൽ ബോഡി ഇലക്ഷൻ ആയതുകൊണ്ടാവും ചോദ്യം ചെയ്യാത്തത്.അതിനാൽ ഉടൻ ഇ.ഡി അന്വേഷണം ആവശ്യ മാണെന്നും അദ്ദേഹം അഭിപ്രായപെട്ടു
പാർട്ടിയുടെ മുതിർന്ന നേതാക്കൾ സ്വർണം ചെമ്പാക്കണമെന്ന് തീരുമാനിച്ചാൽ, ദേവസ്വം മന്ത്രിയുടെ അറിവോടെയല്ലാതെ അത് സംഭവിക്കില്ല. കേസിൽ അറസ്റ്റിലായ പോറ്റി മുതൽ പത്മകുമാർ വരെ, മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് എതിരെ മൊഴി നൽകിയിട്ടുണ്ട്.മൊഴികൾ അനുസരിച്ച് കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഇടപെട്ട് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള അമ്പലങ്ങളിൽ ഒരു ഓഡിറ്റ് നടത്താൻ ഉത്തരവിട്ടാൽ, പല ക്ഷേത്രങ്ങളിലും വലിയ തോതിലുള്ള നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനാവും.വിശ്വാസത്തിനെതിരായ നവോത്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളെ ശബരിമലയിൽ കയറ്റാനുള്ള തീരുമാനം എടുത്ത അതേ സമയത്തുതന്നെയാണ് സ്വർണക്കൊള്ളയും നടന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.വിശ്വാസം തകർക്കുക ക്ഷേത്രങ്ങൾ കൊള്ളയടിക്കുക എന്ന തീരുമാനം വർഷങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
