ഭക്ഷണത്തിന് രുചി വേണോ ? അതോ നല്ല ഗുണനിലവാരം മതിയോ? ഇനി സംശയം വേണ്ട മനോജ് പരമേശ്വരത്തും രായിരല്ലൂർ ഗ്രാമത്തിലെ കർഷകരും ചേർന്ന് പുറത്തിറക്കിയ “സ്പൈസസിൽ” ഇതെല്ലാമുണ്ട്.
രുചിയുടെ പുതിയ വാതായനവുമായി മലയാളി മനസ്സുകൾ കീഴടക്കിയ മസാലക്കൂട്ടുകൾക്ക് ഇന്ന് ആവശ്യക്കാർ എറെയാണ്.
അതിന് കാരണം.സ്റ്റാൻഡേർഡ് ലൈഫിനേക്കാൾ കൂടുതൽ, ആളുകൾക്ക് വേണ്ടത് ക്വാളിറ്റി ലൈഫാണ് എന്ന തിരിച്ചറിവാണ്. ഇങ്ങനെ സ്പൈസസിന്റെ ഉൽപ്പന്നങ്ങളിലെല്ലാം ഒരു ഫാമിലി ടച്ച് കാണാം. ആളുകളെന്നും സ്വന്തം കുടുംബത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തും. അതുപോലെ ഒരു കുടുംബത്തിന്റെ ശ്രദ്ധയും കരുതലും ചേർത്താണ് സ്പൈസസിന്റെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.
മഞ്ഞൾപൊടി,സാമ്പാർപൊടി,കുരുമുളകുപൊടി, ചിക്കൻ മസാല,രസപ്പൊടി, റാഗി, മീറ്റ് മസാല,പുട്ടുപൊടി, ചുക്ക് എന്നിങ്ങനെ നിരവധി രുചികൂട്ടുകൾ സ്പൈസസിന്റെ ഉൽപന്നങ്ങളായി വിപണിയിലുണ്ട്. പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് ലഭിക്കുന്നതിന്റെ പരിശുദ്ധി ഒട്ടും ചോരാതെയാണ് സ്പൈസസിന്റെ നിർമ്മാണം.
കർഷകരുടെ ഉൽപ്പന്നങ്ങൾ പ്രത്യേക ഉൽപ്പന്നങ്ങളായി വേർതിരിച്ചു നിർമ്മിക്കുകയും, കർഷകർക്ക് അതിന്റെ ക്രെഡിറ്റ് നൽകിയുമാണ് സ്പൈസസിന്റെ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലെത്തുന്നത്. ഇങ്ങനെ ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന സ്പൈസസ് ഉൽപ്പന്നങ്ങൾ ആരാണ് ഉത്പാദിപ്പിച്ചത് എന്നുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ മനസ്സിലാക്കാം.
