ക്ലൈമാക്സ് ശരിയായില്ല; ചിത്രത്തിന് മാന്ത്രിക സംഗീതത്തിലൂടെജീവൻ നൽകി മോഹൻ സിത്താര

പി. പത്മരാജൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സുരേഷ് ഗോപി, ശോഭന, ജയറാം എന്നിവരാണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം ഒരു വിങ്ങലോടെയാണ് മലയാളികൾ നെഞ്ചിലേറ്റിയത്. തിരക്കഥയെ പിടിച്ചു നിർത്തുന്നപശ്ചാത്തല സംഗീതവുംസിനിമയുടെ വിജയത്തിന് കട്ടക്ക് നിന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതിന് ശേഷം, ആ രംഗം ഉദ്ദേശിച്ചത്ര വൈകാരികമായി വന്നില്ലെന്ന് പത്മരാജന് തോന്നി. പശ്ചാത്തല സംഗീതത്തിലൂടെ ക്ലൈമാക്സ് മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം മോഹൻ സിത്താരയോട് ആവശ്യപ്പ…

പ്രണയകഥ പാടി വന്നു തെന്നൽ……….ട്രാക്ക് പാടി പാട്ട് ഹിറ്റ്

മോഹൻ സിത്താരയുടെ പാട്ടുകൾ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. 1986- ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. സ്വപനക്കൂട്,നമ്മൾ,കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി, കുഞ്ഞിക്കൂനൻ , ഇഷ്ടം,സദാനന്ദന്റെ സമയം, തന്മാത്ര തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.നിരവധി ഹിറ്റ് പാട്ടുകളിലൂടെ ചുരുങ്ങിയ കാലയളവിൽ മികച്ച മലയാളചലച്ചിത്രസംഗീതസംവിധായകരുടെ നിരയിലേക്ക് മോഹൻ സിത്താരയും സ്ഥാനം പിടിച്ചു. സംഗീത സംവിധാനത്തിനൊപ്പം മോഹൻ സിത്താര ഒരു ഗായകൻ കൂടിയാണ്. അപ്രതീക്ഷിതമായാണ് സിനിമയിൽ പാട്ട് പാടേണ്ട സാഹചര്യം വന്നതെന്ന് അദ്ദേഹം പറയുന്നു. കെ.ബി. മധു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദീപസ്തംഭം മഹാശ്ചര്യം. അതിലെ പ്രണയകഥ പാടി വന്നു തെന്നൽ… എന്ന ഗാനം നവഗായകരെ വെച്ച് പാടിക്കാൻ തീരുമാനിച്ചു.ചിത്രത്തിലെ പാട്ടിന് ട്രാക്ക് പാടിയതാണ് മോഹൻ സിത്താര. അത് കേട്ട സംവിധായകൻ കെ.ബി. മധുവും പ്രൊഡ്യൂസറും അത് തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് മോഹൻ സിത്താരയുടെ ശബ്ദത്തിൽ പിറന്ന ഗാനം ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു. സിനിമയുടെ വിജയത്തിനൊപ്പം ഈ ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തു.

വർഷങ്ങളായുള്ള ആഗ്രഹമാണ് സിനിമ; മോഹൻ സിത്താര

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് മോഹൻ സിത്താര. അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്ന് എന്ന ഗാനം കേട്ട മലയാളികൾ ഒന്നടങ്കം പറയുന്നു അടരുവാൻ വയ്യ നിൻ സംഗീതത്തിൽ നിന്നെന്ന്. ഉണ്ണി വാവാവോ, രാരിരാരീരം രാരോ, തങ്കമനസ് അമ്മമനസ് മുറ്റത്തെ തുളസി പോലെ… ഈ പാട്ടുകളെ മനോഹരമാക്കിയത് മോഹൻ സിത്താരയുടെ സംഗീതമാണ്. കടൽ കടന്ന് സഞ്ചരിച്ച ഉണ്ണി വാവാവോ എന്ന ഗാനം ചർച്ചയായത് ഈ അടുത്താണ്. ഈ ഗാനം ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ പാടിയതും കുട്ടിയെ ഉറക്കാൻ ബോളിവുഡ് നടൻ രൺബീർ കപൂർ പാടിയതും വലിയ ചർച്ച ആയിരുന്നു. ഒരു സിനിമക്ക് തിരക്കഥ എഴുതുന്ന തിരക്കിലാണ് ഇപ്പോൾ മോഹൻ സിത്താര. വർഷങ്ങളായുള്ള ആഗ്രഹമാണ് സിനിമ എന്നും അതിനോടൊപ്പം മലയാളത്തിൽ ഡെപ്ത് ഉള്ള പാട്ടുകൾ ഉണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. ജനറേഷൻ ഗ്യാപ്പിലെ മാറ്റം മോഹൻ സിത്താരയുടെ പാട്ടുകളിലും ഇപ്പോൾ പ്രകടമാണ്. എന്നാൽ കൂടുതൽ മോഡേൺ ആയ പാട്ടുകൾ മനസ്സിലേക്ക് കയറികൂടില്ല. അതിൽ പാട്ടിന്റെ ആഴത്തിലുള്ള ഫീൽ ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നു. അതിനാൽ ഡെപ്ത് ഉള്ള പാട്ടുകൾ ഉണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, പുതിയ ചിത്രം ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആയിരിക്കും എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.