മലയാളികൾ വിഡ്ഢികളും കഴുതകളുമാണ് ; സന്തോഷ് പണ്ഡിറ്റ്

സ്വന്തം നിലപാടുകളിലൂടെസോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാകാറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. പുറമെ പ്രബുദ്ധരെന്നു പറയുന്നെങ്കിലും രാഷ്ട്രീയമായി മലയാളികൾ വിഡ്ഢികളും കഴുതകളുമാണെന്നാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.മലയാളികളുടെ രാഷ്ട്രീയസമീപനംമുൻനിർത്തിയാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ട് വെച്ചത്. കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികളെ മാറി മാറി തിരഞ്ഞെടുക്കുന്ന രീതിയാണ്കേരളത്തിലുള്ളത് എന്നതാണ് പ്രധാന വിമർശനം. കോൺഗ്രസ് ഭരണ പരാജയമായാൽകമ്മ്യൂണിസ്റ്റിന് വോട്ടു കൊടുക്കും. ഈ രീതിയിലാണ് ഇവിടെ ഭരണം മുന്നോട്ട് പോവുന്നത്. എന്നാൽ ബാംഗാളിലും ഡൽഹിയിലും വിവിധ പാർട്ടികൾക്ക് ഭരണം കൈമാറുന്നുണ്ട്. പക്ഷേകേരളത്തിലും തമിഴ്നാട്ടിലും രണ്ട് പാർട്ടികൾ മാത്രമാണ് അധികാരത്തിൽ വരുന്നതതെന്നുംമലയാളികൾക്ക് ഷോർട്ട് ടൈം മെമ്മറി ആണുള്ളതെന്നുംസന്തോഷ് പണ്ഡിറ്റ് പറയുന്നു.
ദളപതി വിജയിയുടെ രാഷ്ട്രീയ ഭാവി പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്!

തനത് ശൈലിയിലൂടെയുംഅഭിപ്രായ പ്രകടനങ്ങളിലൂടെയും ഏറെ വിമർശകരെയും ഒപ്പം ആരാധകരെയും സ്വന്തമാക്കിയ താരമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമാനടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾതമിഴ് രാഷ്‌ട്രിയത്തിൽ ഏറെ കോളിളക്കംസൃഷ്ടിച്ചതാണ്.ഇപ്പോൾ വിജയിയുടെ രാഷ്ട്രീയ ഭാവി എന്താകും എന്നതിനെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ ദീർഘദർശനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. തമിഴ്നാട്ടിൽ സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്ന് അദ്ദേഹം പറയുന്നു.വിജയ് ഇത്തരത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നആളാണെന്നും അതിനായുള്ള മുന്നൊരുക്കങ്ങൾ അദ്ദേഹം നടത്തി കഴിഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മുഖ്യമന്ത്രിയാവുന്നതിനായിബുദ്ധിപരമായ നീക്കം നടത്തിയ വ്യക്തിയാണ് വിജയ്.വിജയിയെ സ്വന്തം പാർട്ടിക്കളിലേക്ക് സ്വാഗതം ചെയ്യാൻ ബിജെപിയും ഡിഎംകെയുംഎഐഎഡിഎംകെയും തയ്യാറാണ്.എന്നാൽ വർഷങ്ങളായി രാഷ്ട്രീയ പശ്ചാതലമുള്ള നിരവധി നേതാക്കൾ ഈ പാർട്ടികളിലുണ്ട് അതിനാൽഈ പാർട്ടികളിൽ നിന്നുകൊണ്ട് വിജയ്ക്ക് മുഖ്യമന്ത്രിയാവാൻ കഴിയില്ല എന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടികാട്ടുന്നു.അതുകൊണ്ട് വിജയ് സ്വാതന്ത്ര സ്ഥാനാർഥികളെ ഇലക്ഷന് നിർത്തി അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.ഇങ്ങനെ 132 സ്ഥാനാർഥികളെ വിജയ് ജയിപ്പിച്ചു.ഇതിലൂടെഒരു പാർട്ടിയുടെയും പേരിലല്ലാതെ നിന്നുകൊണ്ട് എത്ര വോട്ടു കിട്ടും എന്ന് വിജയ് ഒരു ധാരണ ഉണ്ടാക്കിയെടുത്തു.തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വിജയിയുടെ പാർട്ടിക്ക് 14 സീറ്റ് വരെ കിട്ടാൻ സാധ്യതയുള്ളൂ എന്നാൽ രണ്ടാം തവണ മത്സരിച്ചാൽ വിജയിക്ക് ജയിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിലവിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് അതിനാൽ ഡിഎംകെ കഴിഞ്ഞാൽ വിജയിയുടെ പാർട്ടിക്ക് സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.