‘മാടമ്പള്ളിയിലെ ചിത്തരോഗി ” അശ്ലീല പരാമര്‍ശമാണോ? ; എന്‍.പ്രശാന്ത് ഐഎഎസ്

കോഴിക്കോട് കളക്ടറായിരുപ്പോള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കളക്ടര്‍ ബ്രോ ആയി മാറിയ വ്യക്തിയാണ് എന്‍.പ്രശാന്ത് ഐഎഎസ്. ഒപ്പം അദ്ദേഹം വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു. എം.കെ.രാഘവന്‍ എംപിയുമായി നടത്തിയ പോരാട്ടവും തുടർന്ന് മാപ്പ് പറയണമെന്ന് ആവശ്യമുയര്‍പ്പോള്‍ കുന്ദംകുളം മാപ്പെന്നു ഫെയ്സ് ബുക്ക് പോസ്റ്റിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഒടുവില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവമാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായത്. മാടമ്പള്ളിയിലെ ചിത്തരോഗി എന്ന് ഉപയോഗിച്ചത് അശ്ലീലമാണോ അത് സ്വന്തം അഭിപ്രായസ്വാതത്ര്യമല്ലേ എന്നും പ്രശാന്ത് പറയുന്നു. അങ്ങനെ പരാമര്‍ശം നടത്തിയതില്‍ ജയതിലക് ഒരു പരാതി പോലും നല്‍കിയിട്ടില്ലെന്നും പിന്നെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ഐഎസ്‌ക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം പാടില്ലേ എന്നും പ്രശാന്ത് ഉന്നയിക്കുന്നു. അപകീര്‍ത്തിപ്പെടുത്തല്‍ ആയിട്ട് തോന്നിയാല്‍ ആ വ്യക്തിയാണ് കേസ് കൊടുക്കേണ്ടതെന്നും ആ വ്യക്തിക്ക് വേണ്ടി സര്‍ക്കാര്‍ അല്ല ഇടപെടേണ്ടതെന്നും അദ്ദേഹം പറയുന്നു. എസ് സി, എസ് ടിഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എന്‍.പ്രശാന്തിനെതിരെ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതിനോടൊപ്പം ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തുമെന്നും പ്രശാന്ത് പോസ്റ്റില്‍ അറിയിച്ചിരുന്നു. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്ത രോഗി ജയതിലക് തന്നെ എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കിയത്. തുടർന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍പത്ത് മാസമായി സസ്‌പെന്‍ഷനില്‍ തുടരുകയാണ് എന്‍. പ്രശാന്ത്.

ഹീറ്റായി പറഞ്ഞതെല്ലാം ഹിറ്റ്, സിനിമ സ്‌റ്റൈല്‍ മറുപടിക്ക് പിന്നില്‍? മനസ് തുറന്ന് എന്‍. പ്രശാന്ത് ഐഎഎസ്

കോഴിക്കോട് കളക്ടര്‍ ആയിരിക്കുമ്പോള്‍ നടത്തിയ ജനകീയ പ്രവര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുമാണ് പ്രശാന്ത് നായര്‍ എന്‍. എന്ന ഐഎഎസ് ഓഫീസറെ കളക്ടര്‍ ബ്രോ ആക്കി മാറ്റിയത്.‘ഓപ്പറേഷന്‍ സുലൈമാനി’ അടക്കമുള്ള പദ്ധതികളുമായി പ്രശാന്ത് ജനമനസ്സില്‍ ഇടം നേടി. ഒപ്പം അദ്ദേഹം വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു.എം.കെ.രാഘവന്‍ എംപിയുമായി നടത്തിയ പോരാട്ടവും ഏറ്റവും ഒടുവില്‍ ചീഫ് സെക്രട്ടറി എ.ജയതിലകുമായി ഉണ്ടായ തര്‍ക്കവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എം.പി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട നടന്ന പ്രശ്‌നത്തില്‍ തനിക്കെതിരായ വാര്‍ത്താക്കുറിപ്പിന്റെ പേരില്‍ കളക്ടര്‍ മാപ്പുപറയണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് കുന്ദംകുളത്തിന്റെ മാപ്പ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തത് വിവാദമായിരുന്നു. എസ് സി, എസ് ടി ഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എന്‍.പ്രശാന്തിനെതിരെ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.തുടര്‍ന്ന് എ. ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചത്. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്ത രോഗി ജയതിലക് തന്നെ’ എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കിയത്. ഇതിനെല്ലാം ഒരു സിനിമ സ്‌റ്റൈല്‍ മറുപടിയാണ് അദ്ദേഹം നല്‍കിയത്. തനിക്കെതിരെ വരുന്ന ആരോപങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നത് സ്വന്തം ഇഷ്ടമാണെന്നും അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമയുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ കാര്യം കൂടുതല്‍ വ്യക്തമായി ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും എന്നാണ് എന്‍. പ്രശാന്ത് പറയുന്നത്. മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ നിന്ന് ‘കുന്ദംകുളം മാപ്പ് ‘മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ‘മാടമ്പള്ളിയിലെ ചിത്തരോഗി’ എന്നീ പരാമര്‍ശങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ ഈ രീതിയിലൂടെ തന്നെ ആരാധകരെ നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.