‘കോളനി ‘ എന്ന വാക്ക്മാറ്റാൻ കാരണം??നജീബ് കാന്തപുരംഎംഎൽഎ നേരിട്ടറിഞ്ഞ അനുഭവം!

അടിമത്വത്തിന്റെ അലങ്കാരമായി ഉപയോഗിക്കുന്നകോളനി എന്ന വാക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് നജീബ് കാന്തപുരം എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2023 സെപ്റ്റംബറിൽ അദ്ദേഹം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണണന് നിവേദനം നൽകിയിരുന്നു. കോളനി എന്ന പദത്തിന് പകരം സദ്ഗ്രാമം എന്ന് ഉപയോഗിക്കണം എന്നതായിരുന്നു നിവേദനത്തിലെ ആവശ്യം.ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയ കെ.രാധാകൃഷ്ണൻ അദ്ദേഹം പദവി ഒഴിയുന്നതിന് മുൻപായി ഒരു തീരുമാനം എടുത്തു “കോളനി ” ഇനിയില്ല. അങ്ങനെ സമത്വത്തിന്റെയും പ്രത്യാശയുടെയും പര്യായമായ “സദ്ഗ്രാമം” വന്നു. നേരിട്ട് അറിഞ്ഞ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്ഈ വാക്ക് മാറ്റാൻ തീരുമാനം എടുത്തത് ആ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് നജീബ് കാന്തപുരം. ഇവിടെ കോളനി എന്ന വാക്ക് ഒരു പ്രത്യേക വിഭാഗത്തെ പരാമർശിച്ചാണ് വ്യാഖ്യാനിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ജില്ലാ പഞ്ചായത്ത്‌ മെമ്പറായിരുന്ന സമയത്ത്ഒരു സ്കൂളിൽ പോയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നജീബ് കാന്തപുരം. സ്കൂളിലെ വിജയശതമാനംവർധിക്കാത്തതിന് കാരണം കോളനിയിലെ കുട്ടികൾ ആണെന്ന് ഒരു അധ്യാപിക എംഎൽഎയോട് പറഞ്ഞു. എന്നാൽ ആ അധ്യാപികയെ തിരുത്താൻ ശ്രമിച്ചില്ല കാരണം തിരുത്തതേണ്ടത് മനുഷ്യരുടെ ജീവിതത്തിൽ ആണെന്നും അദ്ദേഹം പറയുന്നു. അതിനുള്ള ആദ്യ ചുവട് വെയ്പ്പായിരുന്നു കോളനി എന്ന വാക്ക് മാറ്റിയത് പകരം “സദ്ഗ്രാമം” വന്നു. എത്ര മുൻവിധിയോടെയാണ് ആളുകൾ ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുന്നതെന്നുംഅടിമത്വത്തിന്റെ പ്രതീകമായ കോളനി എന്ന വാക്ക് ജാതിപരമായി പിന്നോക്കം നിൽക്കുന്ന ആളുകളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ സദ്ഗ്രാമം എന്ന പദ്ധതിയിലൂടെപിന്നോക്ക വിഭാഗത്തിന്റെഉന്നമനത്തിനായി നിരവധി പ്രവർത്തങ്ങളും നജീബ് കാന്തപുരം നടപ്പിലാക്കി വരുന്നുണ്ട്.

ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിൽ ഇല്ല ; നജീബ് കാന്തപുരം എംഎൽഎ

ഐഎഎസ് ആണ് മോഹം, പക്ഷെ ചിലവ് എത്ര വരും?സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കുന്നത് ഈ ഒരു ചിന്തയാണ്. അത് മാനത്ത് കണ്ട് നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിൽ ആരംഭിച്ചതാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ”. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനവും താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമായി നൽകുന്നതിലാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ” കേരളത്തിൽ ശ്രദ്ധേയമാകുന്നത്. ‘ക്രിയ ‘ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് 2022-ൽ ഈ റെസിഡൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ഐഎഎസ് അക്കാദമി ആരംഭിക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തിരിക്കുകയാണ് നജീബ് കാന്തപുരം. എംഎൽഎ ആയി വരുന്നതിന് മുൻപ് കണ്ട സ്വപ്നമാണ് ഐഎഎസ് അക്കാദമി എന്ന് അദ്ദേഹം പറയുന്നു. നിർധനരായ രക്ഷിതാക്കൾ അവരുടെ കുട്ടികൾക്ക് എങ്ങനെ വിദ്യാഭ്യാസം കൊടുക്കും എന്ന് പറഞ്ഞ് സമീപിച്ചിരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെ ഏറ്റവും വലിയ പരീക്ഷകൾ വിജയിക്കുന്നതിനുള്ള പരിശീലനം കൊടുക്കാൻ സാധിക്കും എന്നത് ഒരു വെല്ലുവിളി ആയിരുന്നു.ഇതിൽ നിന്നാണ് സൗജന്യ ഐഎഎസ് അക്കാദമി പിറവിയെടുത്തത്. ഐ.എസ്.എസ് കോളേജ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മൂന്ന് വർഷം പിന്നിടുമ്പോൾ, കേരളത്തിൽ ഏറ്റവും കൂടുതൽ സിവിൽ സർവീസ് റിസൾട്ട് നേടുന്ന സ്ഥാപനങ്ങളിൽ ഒന്നായി ഈ അക്കാദമി മാറി. നിലവിൽ നൂറോളം വിദ്യാർത്ഥികൾ ഇവിടെ സൗജന്യമായി പഠിക്കുന്നുണ്ട്. ഇവിടെ നിന്ന് പരിശീലനം നേടിയ 64 പേർ ഇതിനോടകം സർവീസിൽ പ്രവേശിച്ചു. മികച്ച റിസൾട്ടുകളിലൂടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഇന്ന് ഈ ഐ.എ.എസ് അക്കാദമി.