എന്തുകൊണ്ട് മീഡിയക്ക് മുഖം കൊടുക്കുന്നില്ല?രാഷ്ട്രീയത്തിലെ വേറിട്ട മുഖം സി. കെ നാണു മനസ്സ് തുറക്കുന്നു…

സ്വന്തം നിലപാടുകളിലൂടെയും പ്രവർത്തിയിലൂടെയും രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് സി. കെ നാണുവെന്ന വടകരയുടെ സ്വന്തം നാണുവേട്ടൻ.വടകര മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം നിരവധി പദവികളും ഒപ്പം വിവിധ വകുപ്പുകളിൽ മന്ത്രി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. എന്തുകൊണ്ട് മീഡിയക്ക് മുഖം കാണിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും അദ്ദേഹത്തിന് നേരെ ഉയരാറുണ്ട്. “ജനങ്ങളാണ് എന്റെ മീഡിയ “എന്ന ലളിതമായ മറുപടിയാണ് അതിനുള്ള ഉത്തരവും. പൊതുപ്രവർത്തനം എന്നാൽ സ്വന്തം കീശ നിറക്കാനുള്ള ഉപാധിയല്ല എന്ന് മനസ്സിലാക്കിയ ഒരു നേതാവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയത്തിലെ അദ്വിതീയനായ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്. ഇപ്പോൾ രാഷ്ട്രീയത്തിൽ വരാൻ ഇടയായ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് സി. കെ നാണു. സാധാരണക്കാരനായിരുന്ന സി. കെ. നാണുവിന്റെ രാഷ്ട്രീയപ്രവേശം തികച്ചും ആകസ്മികമായിരുന്നു.രാഷ്ട്രീയത്തിലേക്കു തന്നെ കൊണ്ട് വന്നതിൽ പ്രധാന പങ്കു വഹിച്ചത് എക്സറെ വേണുഗോപാൽ ആണെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കോൺഗ്രസിന് പണ്ടുകാലത്ത് പ്രസംഗികർ കുറവായിരുന്നു.തുടക്കത്തിൽ പ്രഭാഷണം നടത്തിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.താൻ കോൺഗ്രസ് അനുകൂലിയാണെന്ന് മനസ്സിലാക്കി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന് വേണുഗോപാൽ പറഞ്ഞു. തന്നെ വലിയ രാഷ്ട്രീയ പ്രവർത്തകനാക്കിയത് എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്ന വേണുഗോപാൽ ആണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അടിയന്തരാവസ്ഥയുടെ നാളുകളിൽ സി. കെ നാണുവിനെ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു.പിന്നീട് ഗാന്ധിയൻ ആദർശങ്ങളെ മുറുകെ പിടിച്ച യാത്രയിൽ പതിറ്റാണ്ടുകളോളം വടകരയുടെ ശബ്ദമായി അദ്ദേഹം മാറുകയായിരുന്നു.
‘വാലിബൻ രണ്ട് ഭാഗമാക്കുന്നതിനോട് മോഹൻലാലിനും എതിർപ്പുണ്ടായിരുന്നു ‘; തുറന്നുപറഞ്ഞ് ഷിബു ബേബി ജോൺ

മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിൽ 2024- ൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ട വാലിബൻ.മലയാളസിനിമയിൽ വലിയ ഹൈപ് കൊടുത്തിറങ്ങിയ ചിത്രം എന്നാൽ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ മലയ്ക്കോട്ടെ വാലിബന് സാധിച്ചില്ല. ആരാധകർക്കിടയിൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ. ചാപ്റ്റർ ഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ പത്ത് മിനിറ്റു കൊണ്ട് അംഗീകരിച്ച കഥയായിരുന്നു. ചിത്രം ഒറ്റ ഭാഗമായാണ് ഇറക്കാൻ തീരുമാനിച്ചതിരുന്നത് എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഒരു ഘട്ടമെത്തിയപ്പിൽ രണ്ട് ഭാഗമായി ഇറക്കണം എന്ന അഭിപ്രായം ഉയർന്നു വന്നു.ആദ്യം പറഞ്ഞ സിനിമ തന്നെ എടുത്താൽ മതിയെന്ന് പറഞ്ഞുകൊണ്ട് താനും മോഹൻലാലുമടക്കമുള്ളവർ വിയോജിപ്പ് അറിയിച്ചു. രണ്ടാംഭാഗത്തിനുവേണ്ടിയുള്ള രീതിയിൽ കഥ അവസാനിപ്പിക്കുകയായിരുന്നു. നല്ലൊരു സിനിമയാണ്. ലിജോയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ രണ്ടാംഭാഗത്തിലേക്ക് പോവാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. ചിത്രത്തിന് ഇനി രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
കണ്ണൂരിൽ ഒറ്റയ്ക്ക് പോരാടി വിജയിച്ചവനാണ്!കെ.സുധാകരനെക്കുറിച്ച് സി. കെ നാണു

കേരള രാഷ്ട്രീയത്തിലെ അദ്വിതീയനായ രാഷ്ട്രീയ പ്രവർത്തകനാണ് സി. കെ നാണു. വടകര മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി നിരവധി പദവികളും ഒപ്പം വിവിധ വകുപ്പുകളിൽ മന്ത്രി സ്ഥാനവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ സി. കെ നാണു തന്റെ ഗുരുസ്ഥാനീയനാണെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. ഇപ്പോൾ കെ. സുധാകരനുമായി ഉണ്ടായിരുന്ന ആത്മബന്ധവും ഓർമ്മകളും തുറന്ന് പറയുകയാണ് സി. കെ നാണു. കെ. സുധാകരനുമായി നല്ല ആത്മബന്ധമുണ്ട്.സുധാകരനെ പോലെ തന്റേടം ഉള്ള ഒരുത്തനെ രാഷ്ട്രീയത്തിൽ ഇതുവരെ കണ്ടിട്ടില്ല, സിപിഎം അടക്കിവാണ കണ്ണൂരിൽ ഒറ്റയ്ക്ക് നിന്ന് വിജയിച്ച ധീരനാണ് സുധാകരനെന്നും അദ്ദേഹം പറയുന്നു. കെ.സുധാകരൻ ഇന്ന് രാഷ്ട്രീയത്തിന്റെ ഉന്നതിയിലെത്തിയത് ഈ പോരാട്ടവീര്യത്തിലൂടെയാണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. കണ്ണൂരിൽ കോൺഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് സുധാകരനെ ആദ്യമായി കാണുന്നത്. അന്ന് സുധാകരൻബ്രണ്ണൻ കോളേജിൽ പഠിക്കുകയാണ്. കോളേജിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ഒന്നും നോക്കാതെ കൂടെയുള്ള ആളെ രക്ഷപ്പെടുത്തിയ ധീരനാണ് കെ. സുധാകരൻ. ഇങ്ങനെ ഒരു വല്ലാത്ത വ്യക്തിത്വത്തിനുടമയാണ് സുധാകരനെന്നും സി. കെ നാണു പറയുന്നു. ചാപ്റ്റർ ഫോർ എന്ന മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സിനിമ സംവിധായകൻ മൊഴ്തു താഴത്തിനോട് സംസാരിക്കുകയായിരുന്നു സി. കെ നാണു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം പരാമർശം നടത്തിയത് സിപിഎമ്മിൽ വലിയ ചർച്ചയായിരിക്കുകയാണ്.