സനാതന ധര്‍മ്മത്തിന്റെ പൈതൃകം പേറാൻ ഒരാശ്രമം..ആത്മീയതയുടെ പുതു വഴികള്‍ താണ്ടി ഡോ. നസ്രത്ത് ജഹാന്‍

സനാതന ധര്‍മ്മത്തിന്റെ പൈതൃകം പേറാൻ ഒരാശ്രമം..ആത്മീയതയുടെ പുതു വഴികള്‍ താണ്ടി ഡോ. നുസ്രത്ത് ജഹാന്‍ 25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത് ജഹാന്‍ കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്. ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്‌നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നുസ്രത്ത് ജഹാന്‍ ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന്‍ ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് പഠിച്ചിറങ്ങിയതാണ്നുസ്രത്ത് ജഹാന്‍.പിന്നീട് ജോലി നേടിയ നുസ്രത്ത് ജഹാന്‍ ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു. ആത്മീയതയെ അറിയാനും മതങ്ങളുടെ കെട്ടുപാടില്ലാതെ മനുഷ്യന് ജീവിക്കാനും പഠിക്കാനും ജീവിതം ആഘോഷിക്കാനുമുള്ള ഒരു സ്ഥലമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം.ദൈവത്തിനെ കാണാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നമ്മളാണ് ദൈവം എന്ന് തിരിച്ചറിഞ്ഞവരുണ്ട്, അങ്ങനെയുള്ള ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണേന്ത്യയില്‍ വന്ന് താമസിക്കാനും അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഇത് പകര്‍ന്നു കൊടുക്കാനും എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരിടമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം. ഭാരതത്തിന്റെ സംസ്‌കാരങ്ങളും സനാതന ധര്‍മ്മവും ഇനി വരും തലമുറയ്ക്കുകൂടി അറിഞ്ഞും പറഞ്ഞും കൊടുക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഈ ആശ്രമം. 25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത്ജഹാന്‍ കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്. ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്‌നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നസ്രത്ത് ജഹാന്‍ ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന്‍ ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് പഠിച്ചിറങ്ങിയതാണ് നസ്രത്ത് ജഹാന്‍.പിന്നീട് ജോലി നേടിയ നുസ്രത്ത്ജഹാന്‍ ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു. ആത്മീയതയെ അറിയാനും മതങ്ങളുടെ കെട്ടുപാടില്ലാതെ മനുഷ്യന് ജീവിക്കാനും പഠിക്കാനും ജീവിതം ആഘോഷിക്കാനുമുള്ള ഒരു സ്ഥലമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം.ദൈവത്തിനെ കാണാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നമ്മളാണ് ദൈവം എന്ന് തിരിച്ചറിഞ്ഞവരുണ്ട്, അങ്ങനെയുള്ള ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണേന്ത്യയില്‍ വന്ന് താമസിക്കാനും അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഇത് പകര്‍ന്നു കൊടുക്കാനും എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരിടമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം. ഭാരതത്തിന്റെ സംസ്‌കാരങ്ങളും സനാതന ധര്‍മ്മവും ഇനി വരും തലമുറയ്ക്കുകൂടി അറിഞ്ഞും പറഞ്ഞും കൊടുക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഈ ആശ്രമം.
ശബരിമല സ്വർണക്കടത്ത് ഇ.ഡി അന്വേഷിക്കണം; കെ. സുരേന്ദ്രൻ

ശബരിമലസ്വർണക്കൊള്ള കേസിൽ ഇ. ഡി അന്വേഷണം ആവശ്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എഫ് ഐ.ആർ ഇട്ട കേസിൽ സാമ്പത്തിക കുറ്റങ്ങൾ അധികമായി വന്നാൽ ഇ. ഡിക്ക് അന്വേഷിക്കാൻ പറ്റും.എന്നാൽ അന്വേഷണം തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്.ഇപ്പോൾ ലോക്കൽ ബോഡി ഇലക്ഷൻ ആയതുകൊണ്ടാവും ചോദ്യം ചെയ്യാത്തത്.അതിനാൽ ഉടൻ ഇ.ഡി അന്വേഷണം ആവശ്യ മാണെന്നും അദ്ദേഹം അഭിപ്രായപെട്ടു പാർട്ടിയുടെ മുതിർന്ന നേതാക്കൾ സ്വർണം ചെമ്പാക്കണമെന്ന് തീരുമാനിച്ചാൽ, ദേവസ്വം മന്ത്രിയുടെ അറിവോടെയല്ലാതെ അത് സംഭവിക്കില്ല. കേസിൽ അറസ്റ്റിലായ പോറ്റി മുതൽ പത്മകുമാർ വരെ, മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് എതിരെ മൊഴി നൽകിയിട്ടുണ്ട്.മൊഴികൾ അനുസരിച്ച് കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഇടപെട്ട് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള അമ്പലങ്ങളിൽ ഒരു ഓഡിറ്റ് നടത്താൻ ഉത്തരവിട്ടാൽ, പല ക്ഷേത്രങ്ങളിലും വലിയ തോതിലുള്ള നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനാവും.വിശ്വാസത്തിനെതിരായ നവോത്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളെ ശബരിമലയിൽ കയറ്റാനുള്ള തീരുമാനം എടുത്ത അതേ സമയത്തുതന്നെയാണ് സ്വർണക്കൊള്ളയും നടന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.വിശ്വാസം തകർക്കുക ക്ഷേത്രങ്ങൾ കൊള്ളയടിക്കുക എന്ന തീരുമാനം വർഷങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.