യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ല -പ്രൊഫ. സി. രവീന്ദ്രനാഥ്

കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ തുടർച്ചയായി ഇത്തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്ന് പ്രവചിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്.മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ചാപ്റ്റർ ഫോറിനു നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് ആകമാനം ഒരു ഫാസിസ്റ്റ് പ്രവണത വളർന്നു വരികയാണ്. വർഗീയത എന്ന് പറയുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ആ ഭീഷണി രാജ്യത്ത് നിൽക്കുമ്പോൾ അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന കേരളം സ്വാഭാവികമായും മതേതരമാവണം എന്ന് ചിന്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയ പ്രവർത്തങ്ങൾ നടക്കുമ്പോൾ ഒരു മതേതര ഗവൺമെന്റ് വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കും.ഇത്തരത്തിലു ള്ള ചിന്ത ആദ്യം വരുന്നത് മലയാളികൾക്കാണ്. കാരണം മതേതര സംസ്കാരം ഇന്ത്യക്ക് തന്നെ സംഭാവന ചെയ്യുന്നത് മലയാളികളാണെന്നും കൂടാതെ,അനുഭവത്തിന്റെ വെളിച്ചത്തിലുള്ള നേട്ടങ്ങൾ ജ്വലിക്കണമെങ്കിൽഎൽഡിഎഫ് തന്നെ അധികാരത്തിൽ വരണമെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മണിപ്പൂരിലെ വിഷയം ഇത്രയും രൂക്ഷമായത് ഒരു മതേതര ഗവൺമെന്റ് ഇല്ലാതിരുന്നതിനാലാണ്.യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ലെന്നും പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.