ചിരിപ്പിക്കാൻ വീണ്ടും വരുന്നു ആ ‘വാഴകൾ’ സോഷ്യൽ മീഡിയയിൽ വൈറലായി ‘വാഴ 2’ ടീസർ
ആനന്ദ് മേനോൻ സംവിധാനം ചെയ്ത ‘വാഴ’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ 2’ വിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. വിപിൻ ദാസ് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ നായകന്മാരും പകരം പുതിയൊരു കൂട്ടം യുവാക്കളുടെ കഥയാണ് രണ്ടാം ഭാഗം കൈകാര്യം ചെയ്യുന്നത് എന്നത് ടീസറിലെ പ്രധാന ആകർഷണമാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ അൽഫോൺസ് പുത്രൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും താരങ്ങൾക്കും ആശംസകൾ നേർന്ന അൽഫോൺസ് പുത്രൻ, ടീസർ തന്നെ വളരെയധികം ആകർഷിച്ചുവെന്ന് വ്യക്തമാക്കി. ആദ്യ ഭാഗം പോലെ തന്നെ ഹൃദ്യമായ ഒരു ദൃശ്യാനുഭവമായിരിക്കും രണ്ടാം ഭാഗവും നൽകുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം തിയേറ്ററുകളിൽ വലിയ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം വരുന്ന രണ്ടാം ഭാഗം പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒത്ത നിലവാരം പുലർത്തുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവർത്തകർ. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടുകഴിഞ്ഞത്, ഇത് ചിത്രത്തിന് നൽകുന്ന വലിയ സ്വീകാര്യതയുടെ തെളിവാണ്.
ധുരന്ധറിന്റെ ലാഭവിഹിതത്തില്‍ നിന്ന് 500 കോടി റോഡ് നന്നാക്കാന്‍ നല്‍കണം; ആവശ്യവുമായി ല്യാരി നിവാസികള്‍
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറാണ് ധുരന്ധര്‍. പാക്കിസ്ഥാനിലെ ല്യാരി പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, രണ്‍വീര്‍ സിങ്ങിന്റെ ഗംഭീര പ്രകടനം,ആക്ഷന്‍ രംഗങ്ങള്‍, പശ്ചാത്തല സംഗീതം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ഇതിനോടകം ഈ ആക്ഷൻ ത്രില്ലർ ലോകമെമ്പാടുമായി 1,100 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ല്യാരി നിവാസികള്‍.ല്യാരിയിലെ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണെന്നും ചിത്രത്തിന്റെ വരുമാനത്തില്‍ നിന്ന് 500 കോടി രൂപയെങ്കിലും നല്‍കിയാല്‍ അത് വികസനത്തിനായി ഉപയോഗിക്കാമെന്നും പ്രദേശവാസികള്‍ പറയുന്നു. ല്യാരിയുടെ പേരില്‍ അവിടത്തെ സാഹചര്യങ്ങള്‍ ഉപയോഗിച്ചുമാണ് വരുമാനം വരുന്നത്. അതിനാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ നല്ലൊരു തുക സംഭാവന നല്‍കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ല്യാരി നിവാസികളുടെ ഈ പ്രതികരണങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.സിനിമയുടെ നേട്ടത്തിനൊപ്പം ല്യാരിയിലെ ദുരവസ്ഥ കൂടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .അമേരിക്കയില്‍ നിന്നും ഐ.എം.എഫില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ ലഭിച്ചിട്ടും ല്യാരിയുടെ വികസന പദ്ധതികള്‍ക്കായി പാകിസ്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.
എഡി എച്ച് ഡിചിതറുന്ന ചിന്തകളുടെ പിന്നിലെ ശാസ്ത്രം
.നമ്മുടെ ഇടയിൽ പലരും പലപ്പോഴും പറയുന്ന ഒരു കാര്യമാണ് — “ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.” എന്നാൽ ചിലർക്കിത് ഒരു സാധാരണ പ്രശ്നമല്ല. അത് എ ഡി എച്ച് ഡി (Attention Deficit Hyperactivity Disorder) എന്ന ന്യൂറോഡെവലപ്‌മെന്റൽ അവസ്ഥയുടെ ഭാഗമായിരിക്കാം. കുട്ടികളിൽ മാത്രം കാണപ്പെടുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിലും, യാഥാർത്ഥ്യത്തിൽ ഇത് മുതിർന്നവരിലും വ്യാപകമായി കാണപ്പെടുന്നു.എ ഡി എച്ച് ഡി തലച്ചോറിന്റെ പ്രവർത്തന രീതിയുമായി ബന്ധപ്പെട്ട ഒരു വ്യത്യസ്ത അവസ്ഥയാണ്, ഇത് പ്രധാനമായും ശ്രദ്ധക്കുറവ്, അമിത സജീവത, ഇംപൾസീവ് പെരുമാറ്റം എന്നീ മേഖലകളിൽ സ്വാധീനം ചെലുത്തുന്നു. ഒരിക്കലും ഇത് മടിയുടേയോ അലംഭാവത്തിന്റേയോ ഫലമല്ല; തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവിന്റെ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രധാന കാരണം.എ ഡി എച്ച് ഡിഉള്ളവരുടെ ദൈനംദിന ജീവിതം പലപ്പോഴും പുറത്തുനിന്ന് കാണുമ്പോൾ സാധാരണപോലെ തോന്നാം, പക്ഷേ അവരുടെ ഉള്ളിൽ ഒരുപാട് വെല്ലുവിളികളാണ് നടക്കുന്നത്. സമയക്രമം പാലിക്കാൻ ബുദ്ധിമുട്ട്, ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ വരിക, പലപ്പോഴും വൈകി എത്തുക എന്നിവ സാധാരണമാണ്. ചെറിയ കാര്യങ്ങൾ പോലും വലിയൊരു ഭാരമായി തോന്നുകയും അത് തുടങ്ങാൻ തന്നെ വലിയ പ്രയാസമാകുകയും ചെയ്യുന്നു. മറവിയും ഇതിന്റെ പ്രധാന ഭാഗമാണ് — സാധനങ്ങൾ എവിടെ വെച്ചുവെന്ന് മറക്കുക, ചെറിയ കാര്യങ്ങൾ പോലും ഓർമ്മയിൽ നിലനിർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ഇതോടൊപ്പം, വികാരങ്ങൾ കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നത് കൊണ്ട് പെട്ടെന്ന് ദേഷ്യം വരിക, നിരാശപ്പെടുക, അല്ലെങ്കിൽ ഓവർത്തിങ്കിംഗ് ചെയ്യുക പോലുള്ള അനുഭവങ്ങളും സാധാരണമാണ്.എന്നാൽ എ ഡി എച്ച് ഡി ഒരു ദൗർബല്യം മാത്രമല്ല. അതിന് ഒരു ശക്തിയുമുണ്ട്. താൽപ്പര്യമുള്ള ഒരു വിഷയമാണെങ്കിൽ, മറ്റെല്ലാം മറന്ന് മണിക്കൂറുകളോളം അതിൽ മുഴുകിയിരിക്കാൻ കഴിയുന്ന അവസ്ഥയാണ് ഹൈപ്പർ ഫോക്കസ് ഈ അവസ്ഥ പലപ്പോഴും സൃഷ്ടിപരമായ ചിന്തകളിലും പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ,എ ഡി എച്ച് ഡി ഉള്ള പലരും creative മേഖലകളിൽ ശ്രദ്ധേയരാകുന്നത് അപൂർവ്വമല്ല.എ ഡി എച്ച് ഡിയെ പൂർണ്ണമായും മാറ്റേണ്ട ഒരു “രോഗം” എന്നതിലുപരി, മനസ്സിലാക്കി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയായി കാണുന്നത് കൂടുതൽ പ്രായോഗികമാണ്. വലിയ ജോലികളെ ചെറിയ ഭാഗങ്ങളാക്കി തിരിച്ച് ഓരോന്നായി പൂർത്തിയാക്കുന്നത് സഹായകരമാണ്. റിമൈൻഡറുകൾ, മൊബൈൽ നോട്ടുകൾ, അലാറങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മറവി കുറയ്ക്കാൻ സഹായിക്കും. ചിലർക്കു ലഘു സംഗീതം കേൾക്കുന്നത് ശ്രദ്ധ നിലനിർത്താൻ സഹായകരമായേക്കാം. കൂടാതെ, കൃത്യമായ ഉറക്കവും ഭക്ഷണവും ഉൾപ്പെടുന്ന ഒരു സ്ഥിരമായ ജീവിതക്രമം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.ഒടുവിൽ, എ ഡി എച്ച് ഡിഉള്ളവരുടെ ലോകം മറ്റുള്ളവരുടേതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ചിലപ്പോൾ അത് വളരെ വ്യക്തവും ക്രമബദ്ധവുമായിരിക്കും, മറ്റു ചിലപ്പോൾ ചിതറിപ്പോയ ചിന്തകളുടെ ഒരു പ്രവാഹംപോലെ തോന്നും. എന്നാൽ അത് ഒരു കുറവല്ല; മറിച്ച് ഒരു വ്യത്യസ്തമായ തലച്ചോറിന്റെ പ്രവർത്തനമാണ്. അതിനെ ഭയപ്പെടുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് പകരം, മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാനാണ് നമ്മൾ പഠിക്കേണ്ടത്. അതാണ് കൂടുതൽ സമതുലിതവും ആത്മവിശ്വാസമുള്ളതുമായ ജീവിതത്തിലേക്കുള്ള വഴി.
മലയാളികളുടെ പ്രിയപ്പെട്ട ‘ബണ്ണി’ വീണ്ടും വരുന്നു: അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ ഏപ്രിൽ 8-ന് റീ-റിലീസ്
അല്ലു അർജുൻ എന്ന തെലുങ്ക് താരത്തെ മലയാളിക്ക് ‘മല്ലു അർജുൻ’ ആക്കി മാറ്റിയ ആ പഴയ വസന്തകാലം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. 2006-ൽ പുറത്തിറങ്ങി കേരളത്തിലെ തിയേറ്ററുകളെ മാസങ്ങളോളം പൂരപ്പറമ്പാക്കി മാറ്റിയ ‘ഹാപ്പി’ എന്ന ചിത്രം, രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ 8-ന് ഒരു വലിയ സമ്മാനമായാണ് ഈ പുനഃപ്രകാശനം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ഒരു അന്യഭാഷാ നടന് ഇത്രത്തോളം വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയത് ‘ഹാപ്പി’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തോടെയായിരുന്നു. ബണ്ണി എന്ന കഥാപാത്രമായി അല്ലു അർജുൻ നടത്തിയ പ്രകടനവും, ജെനീലിയയുമായുള്ള ആ കോംബോയും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. യുവൻ ശങ്കർ രാജയുടെ മാന്ത്രിക സംഗീതവും ചിത്രത്തിലെ അതിവേഗ നൃത്തച്ചുവടുകളും 4K ദൃശ്യഭംഗിയോടെയും അത്യാധുനികമായ ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനത്തോടെയും വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.