‘ഏഴ് കടൽ ഏഴ് മലൈ’യിലെ ഗാനം പുറത്ത്

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ‘ഏഴ് കടൽ ഏഴ് മലൈ’യിലെ പുതിയ ഗാനം പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘നമക്കായ് ഒരു വാനം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. യുവന്‍ ശങ്കര്‍ രാജയും ആന്‍ഡ്രിയ ജെറമിയയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചിത്രം ഒക്ടോബര്‍ 1ന് തിയറ്ററുകളിലെത്തും. 2024 മെയ് 15ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്ത ചിത്രം ‘ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍’ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നിവിന്‍ പോളിക്കൊപ്പം സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഏകാംബരം നിര്‍വഹിക്കുന്നു. ‘പേരന്‍പ്’, ‘തങ്കമീന്‍കള്‍’, ‘കട്രത് തമിഴ്’, ‘തരമണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.
വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ‘അക്വാഫിറ്റ്’ പദ്ധതി ഏറെ പ്രാധാന്യമുള്ള ഇടപെടലാണ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളത്തെപ്പോലെ നദികളും പുഴകളും കുളങ്ങളും മറ്റ് ജലാശയങ്ങളും ധാരാളമുള്ള സംസ്ഥാനത്ത് കുട്ടികൾക്ക് നീന്തൽ അറിയുന്നത് ഒരു കായികകഴിവിൽ മാത്രം ഒതുങ്ങുന്നില്ല. അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാനും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട നൈപുണ്യം കൂടിയാണിത്. അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ ശാസ്ത്രീയമായ രീതിയിൽ നീന്തൽ പരിശീലനം നൽകാനുള്ള ‘അക്വാഫിറ്റ്’ പദ്ധതി ഏറെ സ്വാഗതാർഹമാണ്. മുങ്ങിമരണങ്ങൾ സംസ്ഥാനത്ത് ആശങ്കയാകുന്ന സാഹചര്യത്തിൽ ഇത്തരം പരിശീലന പദ്ധതികൾക്ക് വലിയ പ്രസക്തിയുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2024-ലെ കണക്കുപ്രകാരം കേരളത്തിൽ 1385 പേരാണ് മുങ്ങിമരിച്ചത്. 2021-ൽ 1307 പേരും 2022-ൽ 1419 പേരും 2023-ൽ 1344 പേരും മുങ്ങിമരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം ജലാശയങ്ങളെക്കുറിച്ചുള്ള ജാഗ്രതയും സുരക്ഷാ ബോധവും കുട്ടികളിൽ വളർത്താൻ ഇത്തരം പരിശീലനങ്ങൾക്ക് കഴിയും. നീന്തൽ പഠിക്കുന്നതിലൂടെ ശാരീരികക്ഷമത മെച്ചപ്പെടുന്നതിനൊപ്പം കുട്ടികളിൽ ആത്മവിശ്വാസം, ഏകാഗ്രത, അച്ചടക്കം, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യം തുടങ്ങിയവയും വളർത്തിയെടുക്കാനാകും. പരിശീലനം സ്കൂളിനോട് ചേർന്നുള്ള നീന്തൽക്കുളങ്ങളിൽ നൽകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. തദ്ദേശസ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനായാൽ, കേരളത്തിലെ കുട്ടികൾക്ക് സുരക്ഷിതമായൊരു തലമുറയെ വളർത്തിയെടുക്കുന്നതിൽ ‘അക്വാഫിറ്റ്’ മികച്ചൊരു ചുവടുവയ്പ്പായി മാറും.
‘മഴവില്ലായേ…’ — ‘ഐ ആം ഗെയിം’ലെ ആദ്യ ഗാനം പുറത്ത്!

ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘മഴവില്ലായേ’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം അർമാൻ മാലിക് ആലപിച്ചപ്പോൾ, ഷർഫുവാണ് വരികൾ ഒരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഓഗസ്റ്റ് 20ന് ഓണം റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ഐ ആം ഗെയിം’ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.