₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ; ഒക്ടോബർ 15 മുതൽ

₹2,000ന് മുകളിലുള്ള ചില യു.പി.ഐ. വ്യാപാരി ഇടപാടുകൾക്ക് 0.40% മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കും. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിൽ വരും. ഒറ്റ ഇടപാടിൽ പരമാവധി ₹300 വരെയാണ് എം.ഡി.ആർ. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ വിഭാഗങ്ങളിൽ ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് ₹5 ആയിരിക്കും എം.ഡി.ആർ. എന്നാൽ ഉപഭോക്താക്കൾക്ക് യു.പി.ഐ. പേയ്‌മെന്റ് തുടർന്നും സൗജന്യമായിരിക്കും. യു.പി.ഐ.യിലെ 95% ഇടപാടുകളും പുതിയ നിരക്കിന്റെ പരിധിയിൽ വരില്ല. ചെറുകിട വ്യാപാരികൾക്ക് എം.ഡി.ആർ. ബാധകമാകില്ല. മാസം ₹1 ലക്ഷംവരെ യു.പി.ഐ. ക്യു.ആർ. വഴി സ്വീകരിക്കുന്ന ചെറുകിട കച്ചവടക്കാർക്കും ഇളവുണ്ട്. ടിയർ-3 നഗരങ്ങളിലും ചെറുവിപണികളിലും യു.പി.ഐ. വ്യാപനം ശക്തമാക്കാൻ പ്രത്യേക ഫണ്ടും നിർദേശിച്ചിട്ടുണ്ട്.