25 രൂപക്ക് ഒരു മാസം ഈടുനില്‍ക്കുന്ന,നല്ല അടിപൊളി മണവും പതയുമുള്ള സോപ്പ് നല്കാന് പറ്റുമോ? അതിന് സാധിക്കും എന്ന് പറയാന്‍ ക്യൂട്ടിക്കെ പറ്റു. കാരണം മലയാളിയുടെ മനഃശാസ്ത്രം ചോര്‍ത്തിയെടുത്ത രസക്കൂട്ടാണ് ക്യൂട്ടിയുടെ വിജയത്തിന് പിന്നില്‍.
ഈടു നില്ക്കുന്നതാവണം, നല്ല പതയുള്ളതാവണം, നല്ല മണമുണ്ടാവണം ഈ കാര്യങ്ങളില്‍ നിര്‍ബന്ധബുദ്ധി മലയാളികള്‍ക്കുണ്ട്. ഇത് മൂന്നും മനസ്സിലാക്കി, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മലയാളിയുടെ മനസ്സറിഞ്ഞു നിര്‍മ്മിച്ചതാണ് ക്യൂട്ടി സോപ്.
18 വര്‍ഷം മുന്‍പ് കമ്പനി തുടങ്ങുന്ന സമയത്ത് ഈ ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.ചാപ്റ്റർ ഫോറിന് നൽകിയ ആഭിമുഖത്തിലാണ് ക്യൂട്ടി സോപ്പിന്റ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.പി. ഖാലിദ് മനസ്സ് തുറന്നത്.
സോപ്പിന് മണം നല്‍കുക എന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നു എന്നദേഹം പറയുന്നു.അന്താരാഷ്ട്ര കമ്പനികള്‍ക്ക് നല്കുന്ന ഒരു പെര്‍ഫ്യൂം ഉല്‍പ്പന്നങ്ങളും ക്യൂട്ടിയുടെ നിര്‍മ്മാണത്തിനായി ലഭിച്ചില്ല. കാരണം അതിന് വലിയ അളവില്‍ നിര്‍മ്മാണം വേണ്ടിയിരുന്നു. ഒരു കാലത്ത് മെയില്‍ അയച്ചു കാത്തിരുന്ന പെര്‍ഫ്യൂം സ്ഥാപങ്ങളുണ്ട്. അവര്‍ ഓഫീസില്‍ ഒരു അപ്പോയിന്റ്മെന്റ് പോലും തന്നില്ല. എന്നാല്‍ അതേ കമ്പനിയുടെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് പിന്നീട് ക്യൂട്ടിയെ തേടി വന്നു.
2010 ന് ശേഷം എംഎസ്എംഇ എന്ന് പറയുന്നത് വലിയൊരു മേഖലയായി മാറി. അവര്‍ പിന്നീട് എംഎസ്എംഇ ക്ക് വിപണിയില്‍ എത്രത്തോളം സ്വാധീനമുണ്ടെന്നു മനസ്സിലാക്കി. ഇതോടെ ലോകത്തിലെ മികച്ച പെര്ഫ്യൂമേര്സ് എല്ലാം എംഎസ്എംഇയിലേക്ക് സപ്ലൈ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ആഗോളനിലവാരത്തില്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചാണ് ഇന്ന് കാണുന്ന ക്യൂട്ടി നിര്‍മ്മിച്ചെടുത്തത്.ഇന്ന് കേരളത്തില്‍ മാത്രം ക്യൂട്ടിയുടെ 60 ലക്ഷത്തോളം സോപ് വില്‍ക്കുന്നുണ്ട്.
