ഗസൽ ഗാനങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഷഹബാസ് അമൻ സംഗീതത്തിന്റെ അത്യുന്നതങ്ങളിലേക്ക് വളർന്നുവന്നത് ഇവിടെ നിന്നാണ്. ഒരു കാലത്ത് ഹിന്ദുസ്ഥാനി സംഗീതവും
ഇന്ന് ഗസൽ പെരുമയും നിറഞ്ഞു നിൽക്കുന്ന താഴെ അങ്ങാടി.കുറച്ചു പേരുണ്ട് അവിടെ..
വടകരയുടെ തീരങ്ങളിൽ ഗസൽ ഗാനം തീർത്ത്
“ടീം ഹാർട്ട് കോർ മെഹ്ദി ഹസൻ”. അവരിൽ ഒരാളായിരുന്നു ഷഹബാസ് അമൻ.
എം. കുഞ്ഞി മുസ, പി.ടി. അബ്ദുറഹ്മാൻ, ഷുക്കൂർ ഭായ്, റഹീംക്ക, സൈദപ്പൂ തങ്ങൾ, എം.സി.കെ തങ്ങൾ, സിയാഫ് ബാർദ്വാൻ എന്നിവർക്കൊപ്പം ഷഹബാസ് അമനും ഈ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഈ ഗസൽ കൂട്ടായ്മയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് ഷഹബാസ് അമൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഷഹബാസിനെ കുറിച്ച് ടീം ഹാർട്ട് കോർ മെഹ്ദി ഹസൻ ഒരേ സ്വരത്തിൽ പറയുന്നു “ഞങ്ങളിൽ ഒരാൾ ആയിരുന്നു ഷഹബാസ് “ഒരു കാലഘട്ടത്തിൽ ഷഹബാസ് അമനും ഞങ്ങളും ഒന്നുതന്നെ ആയിരുന്നു, ഇവിടെ വന്ന് ഷഹബാസും പരിപാടികളിൽ
പങ്കെടുത്തിരുന്നെന്നും അവർ ഓർമിക്കുന്നു.തങ്ങളിൽ ഒരാൾ ഇന്ന് സംഗീതത്തിന്റെ അത്യുന്നതിയിൽ എത്തിയതിന്റെ അഭിമാനത്തിലും ചാരിതാർത്ഥ്യത്തിലുമാണ് ഈ കൂട്ടായ്മ.
വർഷങ്ങൾക്ക് മുൻപ് ഇവിടെ ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായകർ സംഗീത ക്യാമ്പുകൾ നടത്തിയിരുന്നു. അങ്ങനെ കണ്ടും കേട്ടും നേടിയ അറിവും പ്രചോദനവും ഉൾക്കൊണ്ടാണ് “ടീം ഹാർട്ട് കോർ മെഹദി ഹസൻ” ഗസലിന്റെ പാതയിലേക്ക് കടന്നുവന്നത്. ഒരു കാലത്ത് ഹിന്ദുസ്ഥാനി സംഗീതം അലയടിച്ച വടകരയിലെ തീരങ്ങളിൽ ഇന്ന് ഉയർന്നു കേൾക്കാം ഈ ഗസൽ പെരുമ.
