സൂഫി ഗ്രാമമായ താഴെ അങ്ങാടിയില്‍ ഒന്ന് രണ്ട് പേരുണ്ട് അവിടെ… ‘ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്’അവിടെ പോയി ആ ഗസല്‍ ഒന്ന് കേള്‍ക്കണം…ഗസല്‍ ഇതിഹാസം ഷഹബാസ് അമന് ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്.ഗസലുകളിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ ഷഹബാസ് അമന് സംഗീതത്തിന്റെ അത്യുന്നതങ്ങളിലേക്ക് വളര്‍ന്നുവന്നത് ഇവിടെ നിന്നാണ് എന്നത് മാത്രമല്ല.
എം. കുഞ്ഞി മുസ, പി. ടി അബ്ദു റഹ്മാന്, ഷുക്കൂര്‍ ഭായ,് റഹീംക്ക സൈദപ്പൂ തങ്ങള്‍,എംസിക് തങ്ങള്‍ സിയാഫ് ബാര്‍ദ്വാന്‍ എന്നിവരാണ് അതിന് ഉത്തരവാദികള്‍. കാരണം ഇവര്‍ക്ക് പ്രണയം ഗസലിനോടായിരുന്നു.പതിവായി പാടി പാടിയ പാട്ടൊന്നു കേള്‍ക്കാന്‍ ഓടിയെത്തുകയാണ് ഇവിടെ ഗസല്‍ പ്രേമികള്‍.
ഒരു കാലത്ത് ഹിന്ദുസ്ഥാനി സംഗീതം അലയടിച്ച വടകരയുടെ തീരങ്ങളില്‍ ഇന്ന് ഗസല്‍ പെരുമയാണ് ഉയരുന്നത്. മുന്‍പ് ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായകര്‍ ഇവിടെ
സ്ഥിരമായി വരാറുണ്ടായിരുന്നു.അവര്‍ ഒത്തുചേര്‍ന്നിരുന്ന ഒരു ക്യാമ്പ് ആയിരുന്നു താഴെ അങ്ങാടി. സൂഫിസവും ഗസലും ഖവാലിയും ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും ഒരുപോലെ കൊണ്ടുനടന്ന ബാര്‍ദ്വാന്‍ അബ്ദുറഹിമാന് സാഹിബ് എന്ന മഹാപ്രതിഭയുടെ കുടുംബത്തിലെ അംഗമായ സിയാഫ് ബാര്‍ദ്വാനും കൂട്ടരും ഗസലിന്റെ പാതയിലേക്ക് വരാന്‍ ഇവര്‍ക്ക് പ്രചോദനമായതും അന്ന് കണ്ടും കേട്ടും നേടിയ ഇത്തരം സംഗീതാനുഭവങ്ങളാണ്.ഇവര്‍ മാതൃകയാക്കുന്നത് ഗസലുകളുടെ ചക്രവര്‍ത്തിയായ മെഹ്ദി ഹസനെ ആണ്.ഇന്ന് ഗസലിന്റെ പുതുവഴികള്‍ തേടിയുള്ള യാത്രയിലാണ് ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്…
