ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്!
പകർച്ചവ്യാധികളോ, പോഷകാഹാരക്കുറവോ മാത്രമല്ല മാനസികാരോഗ്യമാണ് ഇന്ന് കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഒരു മുറിയിലിരുന്ന് മൊബൈലിൽ കളിച്ചിരിക്കുന്ന ബാല്യം. മുഖത്ത് ചിരിയില്ല. കണ്ണുകളിൽ ജീവനില്ല. മുറിയാണ് കളിസ്ഥലം. ഫോൺ കൂട്ടുകാരനും.ഇങ്ങനെയുള്ള ജീവിതം ഒരു കുട്ടിയുടെ കഥയല്ല. ചുറ്റിലും
ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ കാണാം ഇവരെ. സന്തോഷവും ഊർജസ്വലതയും നഷ്ടപ്പെട്ട് വീടിനുള്ളിൽ ഒറ്റപ്പെടൽ അനുഭവിച്ചു വളർന്നു വരുന്ന ഒരു തലമുറ.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ഒറ്റപ്പെടൽ കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും അത് കൗമാരക്കാരെ ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഏകാന്തത എങ്ങനെ സമൂഹത്തെ ബാധിക്കുന്നു എന്നതായിരുന്നു ലോകാരോഗ്യ സംഘടന നിയോഗിച്ച കമ്മീഷൻ പഠനവിധേയമാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് കൗമാരപ്രായക്കാർ ആണ്.ഒരു വർഷത്തിനിടെ ഏകദേശം 8,70,000 കുട്ടികൾ ഒറ്റപ്പെടൽ മൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.
കളിചിരികൾ നഷ്ടപ്പെട്ട് മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങുന്ന ജീവിതം.പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് പോകുന്ന ബാല്യം.അമിതമായ അക്കാദമിക് സമ്മർദ്ദങ്ങൾ തുടങ്ങിയവ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. കേരളത്തിലും കൗമാരക്കാരിൽ
ആത്മഹത്യാ പ്രവണത വർധിച്ചുവരികയാണ്. ഇരുപത് ശതമാനം കൗമാരക്കാർ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നു എന്നാണ് നിലവിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
