മിന്നുന്നതെല്ലാം പൊന്നാണോ? അല്ല, പക്ഷെ എ.ഐ യുഗത്തിൽ പലരും ധരിച്ചു വെച്ചിരിക്കുന്നത് അങ്ങനെയാണ്.ചാറ്റ് ജിപിറ്റി പോലുള്ള അത്യാധുനിക എ.ഐ ആപ്പുകൾ
സജീവമായിട്ടും ഒരു വാർത്തയുടെ യാഥാർഥ്യം മനസ്സിലാക്കാതെ അത് ലൈകും ഷെയറും ചെയ്യുന്നു.ഈ പ്രവണതയെ ശക്തമായി വിമർശിക്കുകയാണ് ശ്രീജിത്ത് പണിക്കർ.
യു. എൻ പുരസ്കാരം നേടിയ ഇന്ത്യൻ ദേശീയ ഗാനത്തിന്റെ വ്യാജവാർത്തകളിൽ, ഉയർന്ന പദവിയിലുള്ളവർ പോലും യാഥാർത്ഥ്യമറിയാതെ തെറ്റായ വിവരങ്ങൾ വിശ്വസിച്ചു
വിഡ്ഢികളാവുമ്പോൾ അതിലൂടെ ലാഭം കൊയ്യുന്നത് ഒരു വിഭാഗം.
ചാറ്റ് ജിറ്റിപി പോലുള്ള എ.ഐ ആപ്പുകൾ വന്നിട്ട് പോലും വാർത്ത ശരിയാണോ എന്ന് ചെക്ക് ചെയ്യാൻ ആളുകൾ ശ്രമിക്കുന്നില്ല.ലൈകും കമന്റും നോക്കി അത് ശരിയാണെന്ന് വിശ്വസിക്കുന്ന സ്ഥിതിയാണുള്ളത് എന്നും അദ്ദേഹം പറയുന്നു.ഇത് കണ്ടു പിടിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ഉണ്ട് എന്നാൽ ആരും അത് പ്രയോഗിക്കുന്നില്ല. അതിനാൽ ഇത്തരം പോസ്റ്റുകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.ഓരോ പൗരനും സ്വയം ഫാക്റ്റ് ചെക്കർ ആകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
