പാളയം മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കച്ചവട യൂണിയനുകള്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തി മുന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ചാപ്റ്റര്‍ ഫോറിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പദ്ധതിയുടെ ഓരോ ഘട്ടത്തിലും ചര്‍ച്ചകള്‍ക്കായി യൂണിയനുകളെ വിളിച്ചിരുന്നു.എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം ഈ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു.വിളിക്കുമ്പോള്‍ വരാതിരുന്നവരാണ് പിന്നീട് ഏറ്റവും ബഹളം ഉണ്ടാക്കിയ കച്ചവടക്കാരുടെ യൂണിയന്.അവര്‍ പിന്നീട് പലതിലും പങ്കെടുത്തില്ല.അത് ബോധപ്പൂര്‍വ്വം ചെയ്തതാണെന്നും ബീന ഫിലിപ്പ് പറഞ്ഞു.
കച്ചവടം കുറയും എന്നതാണ് പ്രതിഷേധിക്കുന്നവരുടെ പ്രധാന ആശങ്ക.എന്നാല്‍ തൃശൂരും തിരുവനന്തപുരത്തും മാര്‍ക്കറ്റ് മാറ്റി സ്ഥാപിച്ചപ്പോള്‍ കച്ചവടം വര്‍ധിക്കുകയാണ് ചെയ്തത്.അനുബന്ധ കച്ചവടക്കാരെ കൂടി കൊണ്ടുപോകണം എന്ന ആവശ്യമുള്‍പ്പെടെ അവര്‍ പറഞ്ഞ മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കും എന്ന ഉറപ്പ് നല്‍കിയാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ഡോ.ബീന ഫിലിപ്പ് വ്യക്തമാക്കി.
