എന്തൊക്കെയാണ് ജിഎസ്ടി ഭേദഗതി നിയമത്തില്‍ വന്ന മാറ്റം? സാധാരണക്കാര്‍ക്ക് അത് എങ്ങനെയാണ് നേട്ടമാവുന്നത്? മുന്‍പ് ജിഎസ്ടി 4 നികുതി സ്ലാബില്‍ ആയിരുന്നു ഉണ്ടായിരുന്നത്. അത് 5%,12%, 18%, 28% എന്ന കണക്കില്‍ ആയിരുന്നു. ഇത് 5%, 18% എന്നിങ്ങനെ രണ്ടായി കുറച്ചു നിലവില്‍ 12%, 28% നിരക്കുകള്‍ക്ക് ബാധകമായിരുന്ന നികുതി ഇല്ലാതാക്കി.
അതായത് സാധാരണക്കാര്‍ക്ക് ഒഴിച്ച്കൂടാനാവാത്ത നിത്യോപയോഗ വസ്തുക്കളായ പാലുല്‍പ്പന്നങ്ങള്‍, സോപ്പ്,ബ്രഷ് തുടങ്ങിയവ വ്യക്തിഗത ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ്,32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റര്‍,പ്രൊജക്ടര്‍,ഡിഷ് വാഷര്‍
വാഷിങ് മെഷീന് എന്നിവ 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍,കൃഷി,ചികിത്സ,വസ്ത്രമേഖല,മാര്‍ബിള്‍, ഗ്രാനേറ്റ്, സിമന്റ്റ്, കുട്ടികളുടെ നാപ്കിന് ക്ലിനിക്കല്‍ ഡയപ്പര്‍ ഇതിനെല്ലാം വില കുറയും.
ആഡംബര വസ്തുക്കള്‍,വാഹനങ്ങള്‍, ലോട്ടറി, ഇലക്ട്രിക് വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍,
ചെരിപ്പുകള്‍,കാര്‍ബണേറ്റ് പാനീയങ്ങള്‍, മധുരം ചേര്‍ത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടും. പാന്‍ മസാല, സിഗരറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയവ ലോട്ടറി മുതലായവയ്ക്ക് മാത്രം ബാധകമായ 40 ശതമാനം പ്രത്യേക നിരക്കുമുണ്ട്. പുതിയ ജിഎസ്ടി ഭേദഗതിയുമായി ബന്ധപ്പെട്ട് പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്.
