സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകളിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെയുള്ള പ്രധാന കാറ്റഗറികളിലെല്ലാം ഈ ചിത്രം മേധാവിത്വം പുലർത്തി.എന്നാൽ ഇ വിജയങ്ങൾക്കപ്പുറം , സിനിമാ ലോകത്തെ ചില കടുത്ത രീതികളെ മാറ്റിമറിച്ച പ്രഖ്യാപനങ്ങളാണ് ഇത്തവണ ഓസ്കാർ വേദി സാക്ഷ്യം വഹിച്ചത്.
പുരസ്കാരപ്പട്ടികയ്ക്കപ്പുറം സിനിമയിലെ ചില വൻമതിലുകൾ തകർക്കപ്പെട്ടതാണ് ഈ വർഷത്തെ പ്രത്യേകത.പതിറ്റാണ്ടുകളായി പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന മികച്ച ഛായാഗ്രഹണ വിഭാഗത്തിൽ ഓട്ടം ഡ്യൂറൾഡ് അർക്കപോ എന്ന വനിത ചരിത്രത്തിലാദ്യമായി ഓസ്കർ സ്വന്തമാക്കി.സിന്നേഴ്സി’ലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ‘ഹാംനെറ്റി’ലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മികച്ച നടിയായ ജെസി ബക്ലി തന്റെ പുരസ്കാരം ലോകത്തിലെ എല്ലാ അമ്മമാർക്കുമായി സമർപ്പിച്ച ജെസി ബക്ലിയുടെ വാക്കുകൾ വേദിയിൽ വികാരനിർഭരമാക്കി.സാങ്കേതിക തികവിൽ ‘അവതാർ’ വിസ്മയിപ്പിച്ചപ്പോഴും, മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രങ്ങൾക്കാണ് ഇത്തവണ ഓസ്കർ വേദിയിൽ മുൻഗണന ലഭിച്ചത്.
