തനത് ശൈലിയിലൂടെയും നിലപാടുകളിലൂടെ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാകാറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.
ദേശീയ അവാർഡുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ എന്നും ചർച്ചാവിഷയമാവുന്ന ഒന്നാണ്.ഷാരൂഖ് ഖാന് ദേശീയ അവാർഡ് കിട്ടിയത് അർഹതയില്ലാതെയാണ് എന്ന തരത്തിലുള്ള വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ്.
ഇതുവരെ ദേശീയ അവാർഡിനൊന്നും കൊടുത്തിട്ടില്ല എന്നാൽ ജവാൻ എന്ന സിനിമയിൽ ഷാരൂഖ് ഖാന് അവാർഡ് കിട്ടിയപ്പോൾ മുതൽ തനിക്ക്
ആത്മവിശ്വാസം വന്നെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.മോഹൻ ലാൽ, മമ്മൂട്ടി, അല്ലു അർജുൻ, പ്രഭാസ്, എന്നിവരെ നോക്കുമ്പോൾ ദേശീയ അവാർഡ് കിട്ടില്ല എന്നാണ് വിചാരിച്ചിരുന്നത്. ജവാനിൽ ഷാരൂഖ് ഖാന് കിട്ടിയത് നോക്കുമ്പോൾ ‘കേരള ലൈവ് ‘ എന്ന തന്റെ ചിത്രം ദേശീയ അവാർഡിന് കൊടുത്തു നോക്കിയാലോ എന്ന് തോന്നി എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഷാരൂഖ് ഖാൻ മോശമാണെന്ന് അല്ല അദ്ദേഹം ഒരു മികച്ച നടൻ തന്നെയാണ്. പക്ഷെ ജവാൻ എന്ന സിനിമയിലെ പ്രകടനം ദേശീയ അവാർഡ് അർഹിക്കുന്നില്ല. ഇത്രയും വർഷം സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോഴാണ് അവാർഡ് കിട്ടിയതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇതോടൊപ്പം ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നതിൽ ഒരു രാഷ്ട്രീയ ഇടപെടലും ഇല്ലെന്നും അങ്ങനെ ആയിരുന്നെങ്കിൽ ബിജെപി യുമായി തർക്കങ്ങൾ ഉണ്ടായിരുന്ന ഷാരൂഖ് ഖാന് അവാർഡ് കിട്ടുകയില്ലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
