സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന വെങ്കി അറ്റ്ലൂരി ചിത്രം ‘വിശ്വനാഥ് ആന്റ് സൺസി’ന്റെ ആവേശകരമായ ടീസർ പുറത്തിറങ്ങി. 40 വയസ്സുകാരനായ നായകനും 20 വയസ്സുകാരിയായ നായികയും തമ്മിലുള്ള ഹൃദ്യമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ‘ലക്കി ഭാസ്കറി’ന്റെ വൻ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയിരിക്കും. ജി.വി. പ്രകാശ് കുമാർ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2026 ജൂലൈ മാസത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.
