‘പള്ളിച്ചട്ടമ്പി’ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമം: സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാരിയർ

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയ്‌ക്കെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ചും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വീഴ്ചകളെ വെള്ളപൂശിയുമാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ ആരോപിച്ചു. ചരിത്രപരമായ അനീതിയാണ്ചെറിയതുറ വെടിവെപ്പും ഫ്ലോറിയുടെ മരണവും വിമോചന സമര ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിർമിച്ചെടുക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് “പള്ളിച്ചട്ടമ്പി’യിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.ഒരു ജനതയുടെ പ്രതിഷേധത്തെ വെറും ‘സാങ്കേതിക പിഴവുകളായോ’ പൊലീസിന്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്.ബാലൻസിങ് കൊണ്ട് കാര്യമില്ലപുതുപ്പള്ളിയിൽ നിന്ന് എം.എൻ. ചാണ്ടിയെ പോലുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സിനിമയിൽ ‘ബാലൻസിങ്’ നടത്താൻ ശ്രമിച്ചാലും വ്യാജ ചരിത്ര നിർമിതി മറച്ചുവെക്കാൻ കഴിയില്ലെന്നും സന്ദീപ് വാരിയർ പരിഹസിച്ചു. ഭരണകൂട ഭീകരതയെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആർജ്ജവം സിനിമാ പ്രവർത്തകർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിനിമയുടെ രാഷ്ട്രീയവും ചരിത്രവും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, അണിയറ പ്രവർത്തകരുടെ പ്രതികരണത്തിനായി സിനിമാ ലോകം ഉറ്റുനോക്കുകയാണ്.

ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു; കുളിക്കുന്നതിനിടെ ഹൃദയാഘാതം

കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് നടനും നിർമാതാവുമായ Patrick Muldoon (57) അന്തരിച്ചു. Beverly Hills-ലുള്ള വസതിയിലായിരുന്നു അന്ത്യം. കുളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംഭവം നടന്ന ദിവസം രാവിലെ പെൺസുഹൃത്ത് മിറിയം റോത്ത്ബാർട്ടിനൊപ്പം കാപ്പി കഴിച്ച ശേഷം കുളിക്കാൻ പോയ അദ്ദേഹം ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മുൾഡൂണിനെ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹോദരി ഷാന മുൾഡൂൺ വ്യക്തമാക്കി. Days of Our Lives എന്ന ടെലിവിഷൻ പരമ്പരയിൽ ‘ഓസ്റ്റിൻ റീഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മുൾഡൂൺ ശ്രദ്ധ നേടിയത്. 1992 മുതൽ 1995 വരെയും 2011 മുതൽ 2012 വരെയും ഈ കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി. 1997ൽ Paul Verhoeven സംവിധാനം ചെയ്ത Starship Troopers എന്ന ചിത്രത്തിൽ ‘സാൻഡർ ബാർകാലോ’ എന്ന വേഷവും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനഘട്ടമായി. 1968 സെപ്റ്റംബർ 27ന് കാലിഫോർണിയയിലെ സാൻ പെഡ്രോയിൽ ജനിച്ച മുൾഡൂൺ, കോളജ് പഠനകാലത്ത് Who’s the Boss? എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് പ്രവേശിച്ചു. തുടർന്ന് ടെലിവിഷനിലും സിനിമയിലുമായി നൂറിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഹോളിവുഡിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു.

രൺവീർ മികച്ച നടനായിരിക്കാം, പക്ഷേ ശക്തിമാനല്ല! സൂപ്പർ ഹീറോ നായകനെ ചൊല്ലി തർക്കം മുറുകുന്നു.

നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ കുടിയിരിക്കുന്ന ഏക സൂപ്പർ ഹീറോയാണ് ശക്തിമാൻ. ആ കഥാപാത്രം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമ്പോൾ നായകൻ ആരായിരിക്കണം എന്ന കാര്യത്തിൽ നിർമ്മാതാക്കൾക്കും ആരാധകർക്കും പല അഭിപ്രായങ്ങളുണ്ട്. എന്നാൽ, ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്നയ്ക്ക് ഒരൊറ്റ കാര്യത്തിലേ നിർബന്ധമുള്ളൂ: “രൺവീർ സിംഗ് ആ വേഷത്തിന് ചേരില്ല”.​രൺവീറിന്റെ അഭിനയപാടവത്തെ മുകേഷ് ഖന്ന തള്ളിക്കളയുന്നില്ല. പക്ഷേ, ശക്തിമാൻ എന്നത് വെറുമൊരു പോരാളിയല്ല, മറിച്ച് കുട്ടികൾക്ക് നല്ല പാഠങ്ങൾ പകർന്നുനൽകുന്ന ഒരു ‘സൂപ്പർ ടീച്ചർ’ കൂടിയാണ്. രൺവീറിന്റെ വികൃതി നിറഞ്ഞതും എപ്പോഴും ഊർജ്ജസ്വലവുമായ ഇമേജ് ശക്തിമാന്റെ ഗൗരവത്തെയും ആത്മീയതയെയും ബാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ഈ വേഷത്തിന് വേണ്ട ലാളിത്യമുള്ള ഒരു മുഖം കണ്ടെത്താൻ രാജ്യവ്യാപകമായി ഓഡിഷൻ നടത്തണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.​സിനിമയുടെ ലാഭത്തേക്കാൾ താൻ മുൻഗണന നൽകുന്നത് കഥാപാത്രത്തിന്റെ തനിമയ്ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സൂപ്പർതാരത്തെ നായകനാക്കിയാൽ ലഭിക്കാവുന്ന കോടികളുടെ ലാഭം തനിക്ക് നഷ്ടമായാലും വേണ്ടില്ല, തന്റെ സൃഷ്ടി അപമാനിക്കപ്പെടരുത് എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. കാസ്റ്റിംഗിനെ ചൊല്ലിയുള്ള ഈ തർക്കം ബേസിൽ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

തിരിച്ചുവരവിനായി ലക്നൗ; താളം കണ്ടെത്താൻ രാജസ്ഥാൻ

ഐപിഎൽ 2026-ലെ 32-ാം മത്സരത്തിൽ ഇന്ന് ഏക്ന സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ എത്തുന്നു. തുടർച്ചയായ തോൽവികൾക്ക് ശേഷം തിരിച്ചു വരവിനായി ഇരുടീമുകളും ഇറങ്ങുമ്പോൾ, ഇന്നത്തെ മത്സരം അവരുടെ സീസണിന്റെ ദിശ തന്നെ മാറ്റാൻ കഴിവുള്ളതാണ്. പോയിന്റ് പട്ടികയിൽ മുന്നേറാൻ വിജയമെന്ന ഒരേയൊരു വഴിയാണ് ഇപ്പോൾ ഇരുവർക്കും മുന്നിലുള്ളത്. ലക്നൗയ്ക്ക് ഈ സീസൺ ഇതുവരെ പ്രതീക്ഷിച്ചതുപോലെ പോയിട്ടില്ല. ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അവർക്ക് ജയിക്കാൻ കഴിഞ്ഞത്, തുടർച്ചയായ മൂന്ന് തോൽവികൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ബാറ്റിംഗിൽ നിക്കോളാസ് പൂരനും ഋഷഭ് പന്തും സ്ഥിരത കണ്ടെത്താൻ പാടുപെടുമ്പോൾ, യുവതാരം മുകുൾ ചൗധരിയുടെ ഫിനിഷിംഗ് കഴിവിലാണ് ടീം പ്രതീക്ഷ വെക്കുന്നത്. ബൗളിംഗിൽ കഴിഞ്ഞ മത്സരത്തിൽ വലിയ റൺസ് വഴങ്ങിയതും ആശങ്കയാണ്. മുഹമ്മദ് ഷമിയുടെ പവർപ്ലേ പ്രകടനങ്ങളും പ്രിൻസ് യാദവിന്റെ സംഭാവനയും മാത്രമാണ് ആശ്വാസമായി കാണുന്നത്. രാജസ്ഥാൻ റോയൽസിന് സീസൺ തുടക്കം ശക്തമായിരുന്നെങ്കിലും, അടുത്തിടെ ഉണ്ടായ രണ്ട് തോൽവികൾ അവരുടെ മുന്നേറ്റത്തെ കുറച്ചൊന്നു മന്ദഗതിയിലാക്കി. റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ടീമിന് ആത്മവിശ്വാസമുണ്ടെങ്കിലും, ബാറ്റിംഗ് നിരയിലെ സ്ഥിരതയില്ലായ്മയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും, അത് വലിയ സ്കോറുകളാക്കാൻ മധ്യനിരയ്ക്ക് കഴിയുന്നില്ല. രവീന്ദ്ര ജഡേജയുടെ സാന്നിധ്യം ടീമിന് കരുത്ത് നൽകിയെങ്കിലും, തുടർച്ചയായ പ്രകടനമാണ് ഇപ്പോൾ ആവശ്യം. ബൗളിംഗിൽ രാജസ്ഥാന്റെ പ്രധാന ആയുധം രവി ബിഷ്ണോയിയാണ്. ലക്നൗവിലെ പിച്ചിന്റെ സ്വഭാവം നന്നായി അറിയുന്ന അദ്ദേഹം, നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. ഏക്ന സ്റ്റേഡിയത്തിലെ പിച്ച് സാധാരണയായി ബൗളർമാർക്ക് അനുകൂലമാണ്. തുടക്കത്തിൽ പേസർമാർക്ക് സഹായം ലഭിക്കുമ്പോൾ, മത്സരത്തിനിടെ പിച്ച് മന്ദഗതിയിലാകുകയും സ്പിന്നർമാർക്ക് മേൽക്കൈ ലഭിക്കുകയും ചെയ്യും. Dew വലിയ ഘടകമാകില്ലെന്നതിനാൽ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. കടലാസിൽ രാജസ്ഥാൻ റോയൽസിനാണ് നേരിയ മുൻതൂക്കം കാണുന്നുവെങ്കിലും, സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യം ലക്നൗയ്ക്ക് വലിയ കരുത്താണ്. കുറഞ്ഞ സ്കോർ പ്രതീക്ഷിക്കാവുന്ന ഈ മത്സരത്തിൽ ചെറിയ പിഴവുകൾ പോലും ഫലം നിർണയിക്കാനിടയുണ്ട്. കൂടുതൽ കൃത്യമായ പദ്ധതിയോടും സമ്മർദ്ദം കൈകാര്യം ചെയ്യുന്ന ശേഷിയോടും ഇറങ്ങുന്ന ടീം തന്നെയാകും ഇന്ന് വിജയത്തിന്റെ വാതിൽ തുറക്കുക.

എന്നെ എല്ലാവരും ചതിച്ചു, ഇനി മരണമല്ലാതെ വഴിയില്ല”; പൊട്ടിക്കരഞ്ഞ് ‘വെള്ളം’ സിനിമയുടെ നിർമ്മാതാവ് മുരളി കുന്നുംപുറത്ത്​

വെള്ളിത്തിരയിൽ അതിജീവനത്തിന്റെ കരുത്തുറ്റ കഥകൾ പറഞ്ഞ നിർമ്മാതാവ് മുരളി കുന്നുംപുറത്ത് ജീവിതത്തിൽ തോറ്റുപോയി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന കാഴ്ച മലയാളികളെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. താൻ നേരിട്ട വലിയ ചതികളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.​പ്രതീക്ഷകൾ തകർത്ത ‘സുമതി വളവ്’ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സുമതി വളവ്’ വലിയ വിജയമാകുമെന്ന് താൻ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് മുരളി പറയുന്നു. എന്നാൽ ആ സിനിമ വൻ പരാജയമാവുകയും ഏകദേശം ഏഴ് കോടിയോളം രൂപയുടെ കടബാധ്യത വരികയും ചെയ്തതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായി. “സുമതി വളവ് സിനിമ എന്നെ ചതിച്ചു, സംവിധാനം പോലും അറിയാത്തവർ എന്നെ വഞ്ചിച്ചു” എന്നാണ് അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നത്. ഇതിന് മുൻപ് നിർമ്മിച്ച ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രവും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്.​ബിസിനസ്സിലെ ചതിക്കുഴികൾ സിനിമയിൽ മാത്രമല്ല, തന്റെ ടൈൽസ് ബിസിനസ്സിലും അടുത്ത സുഹൃത്തുക്കളും മലയാളികളും തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറയുന്നു. ദുബായ്, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ടൈൽസ് കയറ്റി അയച്ച വകയിൽ വലിയൊരു തുക മലയാളികളിൽ നിന്ന് കിട്ടാനുണ്ട്. വിശ്വസിച്ചവർ തന്നെ ചതിച്ചതോടെ കമ്പനിക്കാർക്ക് നൽകാനുള്ള പണം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലായെന്നും അദ്ദേഹം വെളിപ്പെടുത്തി.​”മരിക്കാൻ കൊതിയില്ല, പക്ഷെ വഴിയുമില്ല” “എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല, മരിക്കാൻ പേടിയാണ്. പക്ഷെ കടക്കാർ എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല. എന്റെ ഭാര്യയെയും മക്കളെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്, എങ്കിലും ഞാൻ പോവുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. സിനിമാ മേഖലയിലെ ചില വ്യക്തികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം തന്റെ പ്രതിഷേധവും സങ്കടവും പങ്കുവെച്ചത്.​ജീവിതത്തിൽ മദ്യപാനത്തിൽ നിന്ന് മുക്തനായി വലിയൊരു മാറ്റം കൊണ്ടുവന്ന ഒരാളുടെ ഈ തകർച്ച സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആ മനുഷ്യനെ ആരെങ്കിലും ചേർത്തുപിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും സിനിമാ പ്രേമികളും

ഭരതനാട്യവും മോഹിനിയാട്ടവും കണ്ടു ഇനി…നാടോടിനൃത്തം?സസ്പെൻസ് പൊളിച്ച് സൈജു കുറുപ്പ്

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം തിയേറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷയം ചിത്രത്തിന്റെ മൂന്നാം ഭാഗമാണ്. ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ സ്ഥിതിക്ക് ഇനി ‘നാടോടിനൃത്തം’ വരുമോ എന്നാണ് ആരാധകരുടെ സംശയം. ഇതിന് സൈജു കുറുപ്പ് നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പ്രേക്ഷകർ പറയുന്നതുപോലെ പോലെ ഭരതനാട്യം മൂന്നാം ഭാഗം നാടോടിനൃത്തം കുച്ചിപ്പുടി, കഥകളി, തുടങ്ങിയ പേരുകളല്ലെന്നും അത് മോഹിനിയാട്ടത്തിന് ഇടാൻ കരുതിയ ഇംഗ്ലീഷ് പേര് ആയിരിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. ഇപ്പോൾ തിയേറ്ററുകളിൽ ആദ്യ ഭാഗത്തെക്കാൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മോഹിനിയാട്ടം.‘ഭരതനാട്യ’ത്തിൽ ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്. എന്നാൽ ‘മോഹിനിയാട്ടത്തിൽ’ കഥ തുടരുന്നത് ഭരതൻ നായരുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ്. ഭരതൻ നായരുടെ രണ്ടാം ഭാര്യയായ രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും നാട്ടിലേക്ക് ശശിധരൻ നായരും കുടുംബവും എത്തുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മരണം പോലും ഹാസ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ, ഇടയ്ക്കിടെ വില്ലന്റെ നെഗറ്റീവ് വശങ്ങൾ ആളുകളിലേക്ക് എത്തിച്ചുകൊണ്ട് അവരെ കുറ്റബോധത്തിൽ നിന്ന് മുക്തരാക്കി ഹാസ്യം ആസ്വദിക്കാനുള്ള ശ്രമവും സിനിമയിൽ ഒരുക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് അഭിനയ പ്രകടനം തന്നെയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് കെ. നായർ തുടങ്ങിയവരും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.ഇനിഭാരതനാട്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.