ട്വിങ്കിൾ ട്വിങ്കിൾ പഠിക്കാൻ ലക്ഷങ്ങൾ? കിൻഡർ ഗാർഡൻ ഫീസ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഇന്നത്തെ കാലത്ത് കുട്ടികളെ സ്കൂളിൽ ചേർക്കുന്നത് തന്നെ പല മാതാപിതാക്കൾക്കും വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടായി മാറുകയാണ്. അതിന് ഉദാഹരണമായി ഒരു കിൻഡർ ഗാർഡൻ സ്കൂളിന്റെ ഫീസ് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു പ്രീ-പ്രൈമറി വിദ്യാർത്ഥിക്ക് ഒരു വർഷം ഏകദേശം 2.7 ലക്ഷം രൂപ ചെലവാകുമെന്ന് ഈ വിവരങ്ങൾ പറയുന്നു. അഡ്മിഷൻ ഫീസ് മാത്രം 48,000 രൂപയാണ്. വാർഷിക ട്യൂഷൻ ഫീസ് 2.24 ലക്ഷം രൂപയും. ഇതിന് പുറമെ യൂണിഫോം, ബസ് ഫീസ്, ഭക്ഷണം തുടങ്ങിയ ചിലവുകൾ വേറെയും നൽകണം. അങ്ങനെ നോക്കുമ്പോൾ ആകെ ചെലവ് ഇതിലും കൂടുതലാകും. ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പലരും അതിശയവും പ്രതിഷേധവും പ്രകടിപ്പിച്ചു. “ഇത്ര ചെറിയ കുട്ടിക്ക് ഇത്ര വലിയ ഫീസ് എന്തിന്?” എന്നതാണ് പലരുടെയും ചോദ്യം. ചിലർ ഇത് ഒരു എൻജിനീയറിംഗ് കോഴ്‌സിനേക്കാൾ ചെലവാണെന്നും അഭിപ്രായപ്പെട്ടു. സ്വകാര്യ സ്കൂളുകൾക്ക് ഫീസ് നിശ്ചയിക്കാൻ കർശനമായ നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് പലരും പറയുന്നത്. ഇങ്ങനെ ഫീസ് ഉയരുമ്പോൾ സാധാരണക്കാരായ കുടുംബങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട് .

ജയ്പൂരിൽ തീപാറും പോരാട്ടം: ഫോമിലുള്ള രാജസ്ഥാനും ഹൈദരാബാദും നേർക്കുനേർ

ഐപിഎൽ 2026 സീസണിലെ ആവേശകരമായ പോരാട്ടത്തിന് സവായ് മാൻസിംഗ് സ്റ്റേഡിയം വേദിയാകുകയാണ്. ഗുവാഹത്തിയിലെ തങ്ങളുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങളും വിജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലുള്ള രാജസ്ഥാൻ റോയൽസ്, ജയ്പൂരിലെ മണ്ണിലും ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്. തുടർച്ചയായ മൂന്ന് വിജയങ്ങളുമായി മികച്ച ഫോമിലുള്ള സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ എന്നതിനാൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. സീസണിന്റെ തുടക്കത്തിൽ തകർത്താടിയ രാജസ്ഥാൻ ഇടയ്ക്ക് രണ്ട് മത്സരങ്ങളിൽ കാലിടറിയെങ്കിലും ലഖ്നൗവിനെതിരായ വിജയത്തിലൂടെ കരുത്തുറ്റ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. പേസ് ബൗളിംഗാണ് രാജസ്ഥാന്റെ പ്രധാന ആയുധം. നന്ദ്രെ ബർഗറും ജോഫ്ര ആർച്ചറും നയിക്കുന്ന പേസ് നിര പവർപ്ലേ ഓവറുകളിൽ എതിരാളികളെ വരിഞ്ഞുമുറുക്കുന്നതിൽ വിജയിക്കുന്നുണ്ട്. ബാറ്റിംഗിൽ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും അടങ്ങുന്ന ടോപ് ഓർഡർ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും മധ്യനിരയിലെ റിയാൻ പരാഗിന്റെയും ഹെറ്റ്മെയറുടെയും ഫോമില്ലായ്മ ടീമിനെ നേരിയ രീതിയിൽ അലട്ടുന്നുണ്ട്. മറുഭാഗത്ത് ആദ്യ മത്സരങ്ങളിൽ പതറിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് ഈ സീസണിൽ ഹൈദരാബാദിന് പറയാനുള്ളത്. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഈഷാൻ മലിംഗ, സകീബ് ഹുസൈൻ തുടങ്ങിയ യുവ ബൗളർമാരാണ് ടീമിനെ വിജയവഴിയിൽ എത്തിച്ചത്. കമ്മിൻസിന്റെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരും. ഹൈദരാബാദിന്റെ ബാറ്റിംഗ് കരുത്ത് ഓപ്പണർമാരായ ട്രാവിസ് ഹെഡിലും അഭിഷേക് ശർമ്മയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇരുവരും നൽകുന്ന വെടിക്കെട്ട് തുടക്കങ്ങളാണ് ഹൈദരാബാദിന്റെ വലിയ സ്കോറുകൾക്ക് അടിസ്ഥാനം. മധ്യനിരയിൽ ഹൈൻറിച്ച് ക്ലാസൻ പുലർത്തുന്ന അസാമാന്യ സ്ഥിരത ടീമിന് വലിയ ആശ്വാസമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും മുപ്പതിലധികം റൺസ് നേടിയ ക്ലാസൻ ഏത് സാഹചര്യത്തിലും സ്കോർ ഉയർത്താൻ പ്രാപ്തനാണ്. സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ ഹൈദരാബാദിന് രാജസ്ഥാനുമേൽ വ്യക്തമായ മുൻതൂക്കമുണ്ട്. ഇരുടീമുകളും നേർക്കുനേർ വന്ന അവസാന അഞ്ച് മത്സരങ്ങളിലും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. ജയ്പൂരിലെ പിച്ചിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇതൊരു ഹൈസ്കോറിംഗ് മത്സരമായിരിക്കുമെന്നാണ്. കഴിഞ്ഞ സീസണിലെ രാത്രി മത്സരങ്ങളിൽ ഇവിടെ ശരാശരി 199 റൺസ് പിറന്നിട്ടുണ്ട്. 2025-ൽ ജയ്പൂരിലെ ഹോം ഗ്രൗണ്ടിൽ മോശം റെക്കോർഡായിരുന്ന രാജസ്ഥാന് ഇത്തവണ അത് തിരുത്തിക്കുറിച്ചേ മതിയാകൂ. റൺവർഷം പ്രതീക്ഷിക്കുന്ന ജയ്പൂരിലെ പിച്ചിൽ ടോസ് നേടുന്നവർക്ക് മത്സരത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധിക്കും. ഇരു ടീമുകളും വിജയത്തുടർച്ച ലക്ഷ്യമിടുന്നതിനാൽ ക്രിക്കറ്റ് ആരാധകർക്ക് ഒരു വിരുന്നായിരിക്കും ഇന്നത്തെ മത്സരം.

കാത്തിരിപ്പിന് വിരാമം! ‘ധ്രുവനക്ഷത്രം’ റിലീസിലേക്ക്…

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ ചിയാന്‍ വിക്രം-ഗൗതം മേനോന്‍ ചിത്രം ‘ധ്രുവനക്ഷത്രം’ വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധി ഏപ്രില്‍ 24-ന് പുറപ്പെടുവിക്കും. 2017-ല്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം സാമ്പത്തിക പ്രതിസന്ധികളും കോവിഡ് പ്രതിസന്ധിയും കാരണം നീണ്ടുപോവുകയായിരുന്നു.കുടിശ്ശിക തീര്‍ക്കാതെ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് 2023-ല്‍ കെ. പുണ്യമൂര്‍ത്തി, കെ. പ്രേംകുമാര്‍ എന്നിവര്‍ കോടതിയെ സമീപിച്ചു.പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ കോടതി നടപടികള്‍ അവസാന ഘട്ടത്തിലെത്തിയത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വിക്രം ജോണ്‍ ഹീറോ ആയെത്തുന്ന ചിത്രത്തിൽ വിനായകനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.ഋതു വര്‍മ്മയാണ് നായിക. ഐശ്വര്യ രാജേഷ് പ്രധാന വേഷം സിമ്രാന്‍, രാധിക സപ്പോര്‍ട്ടിംഗ് കാസ്റ്റ്‌സ്‌റ്റൈലിഷ് മേക്കിംഗും ഹാരിസ് ജയരാജിന്റെ സംഗീതവും ചിയാന്റെ മാസ്സും ഒന്നിക്കുമ്പോള്‍ ധ്രുവനക്ഷത്രം തിയേറ്ററുകളില്‍ തീപ്പൊരിയാകുമെന്ന് ഉറപ്പ്.24-ാം തീയതിയിലെ കോടതി ഉത്തരവ് അനുകൂലമായാല്‍ ഉടന്‍ തന്നെ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

നായകനാവാൻ ദിലീപിന്റെ നീക്കം, ഫസ്റ്റ്ലുക്ക്‌ പുറത്ത്!

ജനപ്രിയ നായകൻ ദിലീപിൻ്റെ കരിയറിലെ 152-ാം ചിത്രം ‘D152’ടൈറ്റിൽ കൊണ്ടും ഫസ്റ്റ് ലുക്ക് കൊണ്ടും സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടുകയാണ്.സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘നീക്കം’ എന്നാണ് പേരിട്ടിരിക്കുന്നത്.ഉർവ്വശി തിയേറ്റേഴ്സും കാക്ക സ്റ്റോറീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജഗൻ ഷാജി കൈലാസിൻ്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുത്തൻ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, അശോകൻ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.വിബിൻ ബാലചന്ദ്രൻ്റെ തിരക്കഥയിൽ അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും,സംഗീതവും സാങ്കേതികതയുംമെലഡി കിംഗ് ദീപക് ദേവ് സംഗീതവും, മുജീബ് മജീദ് പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ചിത്രസംയോജനം;സൂരജ് ഇ.എസ്.,ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്; റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം; സമീറ സനീഷ്, ആർട്ട്; സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ; നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ; മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ; ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറകർ; മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്; യെല്ലോ ടൂത്ത്സ്. പി.ആർ.ഓ: പ്രതീഷ് ശേഖർ.