ആശങ്ക വിതച്ച് വർക്ക് ഔട്ടിനിടെയുണ്ടാകുന്ന മരണങ്ങൾ.. ജിം പ്രേമികൾ അറിയേണ്ട റെഡ് സിഗ്നലുകൾ ?

ശരീരസൗന്ദര്യവും ഫിറ്റ്‌നസും നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് യുവാക്കളുടെ ഒരു ഹരമാണ്. അതുകൊണ്ടുതന്നെ നാടുതോറും ഇന്ന് ജിമ്മുകളുണ്ട് . എന്നാൽ കുറച്ചു ദിവസങ്ങളായി വ്യായാമത്തിനിടെ ആളുകൾ കുഴഞ്ഞുവീണു മരിക്കുന്ന വാർത്തകൾ ആശങ്ക വിതയ്ക്കുകയാണ്.വ്യായാമം ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ അത് പരിധി വിടുമ്പോൾ? കശ്മീരിലെ യുവാവിന്റെ മരണം മുതൽ നാഗ്‌പൂരിലെ 23 കാരന് സംഭവിച്ച മസ്തിഷ്കാഘാതം വരെ.. മറ്റുള്ളവരെ കാണിക്കാനായി ശരീരത്തിന് താങ്ങാൻ കഴിയുന്നതിലപ്പുറം ഭാരം ഉയർത്തുന്നത് ഹൃദയമിടിപ്പിലെ താളപ്പിഴകൾക്കും രക്തധമനികൾ പൊട്ടുന്നതിനും കാരണമാകും.തീവ്രമായ വ്യായാമം ചെയ്യുമ്പോൾ ഹൃദയം വേഗത്തിൽ രക്തം പമ്പ് ചെയ്യാൻ ശ്രമിക്കുന്നു.അമിത മർദ്ദം കൊടുക്കുന്നതിലൂടെ രക്തക്കുഴലുകളിൽ നേരിയ തടസ്സങ്ങൾ ഉണ്ടെങ്കിൽ ഈ മർദ്ദം താങ്ങാനാവാതെ ധമനികൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യാം. ഇത് പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.കൂടാതെ,ജിമ്മിൽ പോകുന്നതുകൊണ്ട് മാത്രം ഒരാൾ പൂർണ്ണ ആരോഗ്യവാനാകില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയും കൊളസ്ട്രോളും വ്യായാമത്തിനിടെ വില്ലനാകാം. തീർന്നില്ല, പെട്ടെന്ന് മസിൽ വളർത്താനായി യുവാക്കൾ ആശ്രയിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളും സ്റ്റിറോയിഡുകളും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ശാസ്ത്രീയമായ അറിവില്ലാതെയും വിദഗ്ധ നിർദ്ദേശമില്ലാതെയും ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കും. ഇനി ശരീരം നൽകുന്ന ‘റെഡ് സിഗ്നലുകളായനെഞ്ചുവേദന അല്ലെങ്കിൽ വല്ലാത്ത അസ്വസ്ഥത,അമിതമായ കിതപ്പും ശ്വാസംമുട്ടലും,തലകറക്കം അല്ലെങ്കിൽ ബോധക്ഷയം അനുഭവപ്പെടുക,കഠിനമായ തലവേദന ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വ്യായാമം നിർത്തണം. ആദ്യമായി ജിമ്മിൽ പോകുന്നതിന് മുൻപ് സുരക്ഷ ഉറപ്പാക്കുന്നതിനായി ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.ഇസിജി, സ്ട്രെസ് ടെസ്റ്റ് എന്നിവ നടത്തി ഹൃദയാരോഗ്യം ഉറപ്പുവരുത്തുക,ഒരു സർട്ടിഫൈഡ് ട്രെയിനറുടെ കീഴിൽ മാത്രം വ്യായാമം തുടങ്ങുക, പ്രകൃതിദത്തമായ ഭക്ഷണത്തിന് മുൻഗണന നൽകുക,കൃത്യമായ ഉറക്കവും വിശ്രമവും.ദിവസവും 30-45 മിനിറ്റ് മിതമായ രീതിയിൽ വ്യായാമം ചെയ്യുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

സംസ്ഥാനത്ത് പാമ്പുഭീതി: മൂന്ന് ദിവസത്തിനിടെ കടിയേറ്റത് 54 പേർക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

​കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർക്കാണ് പാമ്പുകടിയേറ്റത്. കടുത്ത വേനൽ ചൂട് മൂലം പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് വർധിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണം. ​മൂന്ന് ദിവസത്തെ കണക്ക് പ്രകാരം 54 പേർക്ക് കടിയേറ്റു (108 ആംബുലൻസ് വഴി ചികിത്സ തേടിയവർ മാത്രം). ഇന്നലെ മാത്രം നാല് വയസ്സുകാരൻ ഉൾപ്പെടെ 16 പേർക്കാണ് കടിയേറ്റത്. സ്വന്തം വാഹനങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ കണക്കുകൾ കൂടി ചേർക്കുമ്പോൾ പാമ്പുകടിയേറ്റവരുടെ എണ്ണം ഇതിലും വർധിക്കും.ഇതിനിടെ വീടിനുള്ളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടുന്നതും തുടരുകയാണ്. ​പാമ്പ് കടി തടയുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി വിപുലമായ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ 136 സർക്കാർ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതുക, പാമ്പ് കടിയേറ്റാൽ സമയം പാഴാക്കാതെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുക എന്നീ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.

ഐ.പി.എൽ 2026: തോൽവി അറിയാത്ത പഞ്ചാബും പതറുന്ന രാജസ്ഥാനും; ഇന്ന് തീപാറും പോരാട്ടം

ഐ.പി.എൽ 2026-ലെ 40-ാം മത്സരത്തിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ തട്ടകമായ ന്യൂ പി.സി.എ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടുന്നു. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീമെന്ന ഖ്യാതിയുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. മറുഭാഗത്ത്, മികച്ച തുടക്കത്തിന് ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന രാജസ്ഥാൻ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണിലെ ഏറ്റവും അപകടകാരികളായ ടീമായി പഞ്ചാബ് മാറിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ 265 റൺസ് പിന്തുടർന്ന് ജയിച്ച് ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് എന്ന റെക്കോർഡ് പഞ്ചാബ് സ്വന്തമാക്കിയിരുന്നു.പ്രഭ്സിമ്രാൻ സിംഗും (287 റൺസ്) പ്രിയാൻഷ് ആര്യയും (സ്ട്രൈക്ക് റേറ്റ് 249.01) നൽകുന്ന വെടിക്കെട്ട് തുടക്കം പഞ്ചാബിന്റെ കരുത്താണ്. മൂന്നാം നമ്പറിൽ കൂപ്പർ കൊണോലിയും മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും4 അർധസെഞ്ചുറികൾ ബാറ്റിംഗിന് സ്ഥിരത നൽകുന്നു.മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, നേഹൽ വധേര എന്നിവരടങ്ങുന്ന മധ്യനിര ഇതുവരെ വലിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടില്ല എന്നത് പഞ്ചാബിന്റെ ബാറ്റിംഗ് ആഴം വ്യക്തമാക്കുന്നു. അർഷ്ദീപ് സിംഗ്, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയകുമാർ എന്നിവർ നയിക്കുന്ന പേസ് നിരയും യുസ്‌വേന്ദ്ര ചഹാലിന്റെ സ്പിൻ മാന്ത്രികതയും പഞ്ചാബിന് മേൽക്കൈ നൽകുന്നു. സീസണിലെ ആദ്യ നാല് മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ പിന്നീട് കളിച്ച നാലിൽ മൂന്നിലും തോൽവി വഴങ്ങി. എങ്കിലും ഏത് ടീമിനെയും തകർക്കാൻ ശേഷിയുള്ള താരനിര അവർക്കുണ്ട്.15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ പ്രധാന ആകർഷണം. 8 മത്സരങ്ങളിൽ നിന്ന് 357 റൺസ് നേടിയ വൈഭവ്, കഴിഞ്ഞ മത്സരത്തിൽ വെറും 37 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ടി20യിൽ 1000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.യശസ്വി ജയ്‌സ്വാളും വൈഭവും നൽകുന്ന തുടക്കം മുതലെടുക്കാൻ ടീമിലെ മറ്റ് ബാറ്റർമാർക്ക് കഴിയുന്നില്ല. റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരുടെ മോശം ഫോം ടീമിനെ അലട്ടുന്നുണ്ട്. ധ്രുവ് ജൂറെൽ മാത്രമാണ് മധ്യനിരയിൽ പൊരുതുന്നത്. ജോഫ്ര ആർച്ചർ (13 വിക്കറ്റ്), നന്ദ്രേ ബർഗർ, രവി ബിഷ്‌ണോയി എന്നിവരടങ്ങുന്ന ബൗളിംഗ് നിര ടൂർണമെന്റിലെ തന്നെ മികച്ച ഒന്നാണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ 228 റൺസ് പ്രതിരോധിക്കാൻ കഴിയാത്തത് അവർക്ക് തിരിച്ചടിയായി. ആകെ മത്സരങ്ങൾ: 30രാജസ്ഥാൻ റോയൽസ് ജയം: 17പഞ്ചാബ് കിംഗ്‌സ് ജയം: 13അവസാന 6 മത്സരങ്ങളിൽ: 3-3 (തുല്യശക്തികൾ) പിച്ച് ബാറ്റർമാരെയും പേസർമാരെയും ഒരുപോലെ തുണയ്ക്കുന്നതാണ്. മികച്ച ബൗൺസ് ലഭിക്കുന്നതിനാൽ പവർപ്ലേ ഓവറുകളിൽ പേസ് ബൗളർമാർക്ക് സ്വാധീനം ചെലുത്താനാകും. എങ്കിലും ബാറ്റിംഗിന് അനുകൂലമായ സാഹചര്യമായതിനാൽ ഒരു ഹൈ-സ്‌കോറിംഗ് മത്സരം തന്നെ പ്രതീക്ഷിക്കാം. വിജയക്കുതിപ്പ് തുടരാൻ പഞ്ചാബും, വീണുകിട്ടിയ താളം തിരിച്ചുപിടിക്കാൻ രാജസ്ഥാനും ഇറങ്ങുമ്പോൾ ഇന്നത്തെ മത്സരം ഐ.പി.എല്ലിലെ ആവേശകരമായ പോരാട്ടങ്ങളിലൊന്നായി മാറും.

ഐ.പി.എൽ 2026: തോൽവി അറിയാത്ത പഞ്ചാബും പതറുന്ന രാജസ്ഥാനും; ഇന്ന് തീപാറും പോരാട്ടം

ഐ.പി.എൽ 2026-ലെ 40-ാം മത്സരത്തിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ തട്ടകമായ ന്യൂ പി.സി.എ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടുന്നു. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീമെന്ന ഖ്യാതിയുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. മറുഭാഗത്ത്, മികച്ച തുടക്കത്തിന് ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന രാജസ്ഥാൻ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണിലെ ഏറ്റവും അപകടകാരികളായ ടീമായി പഞ്ചാബ് മാറിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ 265 റൺസ് പിന്തുടർന്ന് ജയിച്ച് ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് എന്ന റെക്കോർഡ് പഞ്ചാബ് സ്വന്തമാക്കിയിരുന്നു.പ്രഭ്സിമ്രാൻ സിംഗും (287 റൺസ്) പ്രിയാൻഷ് ആര്യയും (സ്ട്രൈക്ക് റേറ്റ് 249.01) നൽകുന്ന വെടിക്കെട്ട് തുടക്കം പഞ്ചാബിന്റെ കരുത്താണ്. മൂന്നാം നമ്പറിൽ കൂപ്പർ കൊണോലിയും മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും4 അർധസെഞ്ചുറികൾ ബാറ്റിംഗിന് സ്ഥിരത നൽകുന്നു.മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, നേഹൽ വധേര എന്നിവരടങ്ങുന്ന മധ്യനിര ഇതുവരെ വലിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടില്ല എന്നത് പഞ്ചാബിന്റെ ബാറ്റിംഗ് ആഴം വ്യക്തമാക്കുന്നു. അർഷ്ദീപ് സിംഗ്, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയകുമാർ എന്നിവർ നയിക്കുന്ന പേസ് നിരയും യുസ്‌വേന്ദ്ര ചഹാലിന്റെ സ്പിൻ മാന്ത്രികതയും പഞ്ചാബിന് മേൽക്കൈ നൽകുന്നു. സീസണിലെ ആദ്യ നാല് മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ പിന്നീട് കളിച്ച നാലിൽ മൂന്നിലും തോൽവി വഴങ്ങി. എങ്കിലും ഏത് ടീമിനെയും തകർക്കാൻ ശേഷിയുള്ള താരനിര അവർക്കുണ്ട്. 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ പ്രധാന ആകർഷണം. 8 മത്സരങ്ങളിൽ നിന്ന് 357 റൺസ് നേടിയ വൈഭവ്, കഴിഞ്ഞ മത്സരത്തിൽ വെറും 37 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ടി20യിൽ 1000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.യശസ്വി ജയ്‌സ്വാളും വൈഭവും നൽകുന്ന തുടക്കം മുതലെടുക്കാൻ ടീമിലെ മറ്റ് ബാറ്റർമാർക്ക് കഴിയുന്നില്ല. റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരുടെ മോശം ഫോം ടീമിനെ അലട്ടുന്നുണ്ട്. ധ്രുവ് ജൂറെൽ മാത്രമാണ് മധ്യനിരയിൽ പൊരുതുന്നത്. ജോഫ്ര ആർച്ചർ (13 വിക്കറ്റ്), നന്ദ്രേ ബർഗർ, രവി ബിഷ്‌ണോയി എന്നിവരടങ്ങുന്ന ബൗളിംഗ് നിര ടൂർണമെന്റിലെ തന്നെ മികച്ച ഒന്നാണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ 228 റൺസ് പ്രതിരോധിക്കാൻ കഴിയാത്തത് അവർക്ക് തിരിച്ചടിയായി. ആകെ മത്സരങ്ങൾ: 30രാജസ്ഥാൻ റോയൽസ് ജയം: 17പഞ്ചാബ് കിംഗ്‌സ് ജയം: 13അവസാന 6 മത്സരങ്ങളിൽ: 3-3 (തുല്യശക്തികൾ) പിച്ച് ബാറ്റർമാരെയും പേസർമാരെയും ഒരുപോലെ തുണയ്ക്കുന്നതാണ്. മികച്ച ബൗൺസ് ലഭിക്കുന്നതിനാൽ പവർപ്ലേ ഓവറുകളിൽ പേസ് ബൗളർമാർക്ക് സ്വാധീനം ചെലുത്താനാകും. എങ്കിലും ബാറ്റിംഗിന് അനുകൂലമായ സാഹചര്യമായതിനാൽ ഒരു ഹൈ-സ്‌കോറിംഗ് മത്സരം തന്നെ പ്രതീക്ഷിക്കാം. വിജയക്കുതിപ്പ് തുടരാൻ പഞ്ചാബും, വീണുകിട്ടിയ താളം തിരിച്ചുപിടിക്കാൻ രാജസ്ഥാനും ഇറങ്ങുമ്പോൾ ഇന്നത്തെ മത്സരം ഐ.പി.എല്ലിലെ ആവേശകരമായ പോരാട്ടങ്ങളിലൊന്നായി മാറും.

സോഷ്യൽ മീഡിയയിൽ സഞ്ജു ‘സിക്സർ’; ലാലേട്ടനെ മറികടന്ന് നാലാം സ്ഥാനത്തേക്ക്!

മൈതാനത്തെ തകർപ്പൻ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവർന്ന സഞ്ജു സാംസൺ ഇപ്പോൾ ഡിജിറ്റൽ ലോകത്തും സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ചവെക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നിവയിലെ ആകെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ മറികടന്ന് സഞ്ജു നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇൻസ്റ്റാഗ്രാമിൽ നേരത്തെ തന്നെ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളിയായി മാറിയ സഞ്ജു, ഇപ്പോൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലെ കൂടി കണക്കുകൾ ചേർത്തുവെയ്ക്കുമ്പോഴാണ് ലാലേട്ടനെ പിന്തള്ളിക്കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, ദുൽഖർ സൽമാൻ എന്നിവർ മാത്രമാണ് പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ളത്. ഇന്ത്യൻ ടീമിനായി ടി20 ലോകകപ്പ് നേടിയതും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി നടത്തിയ മിന്നും പ്രകടനങ്ങളുമാണ് ദേശീയതലത്തിൽ സഞ്ജുവിന്റെ സ്വീകാര്യത ഇത്രത്തോളം വർധിപ്പിച്ചത്. കേരളത്തിന് പുറത്തും സഞ്ജുവിന് ലഭിക്കുന്ന വലിയ പിന്തുണയാണ് സിനിമാ താരങ്ങളെപ്പോലും പിന്നിലാക്കി സോഷ്യൽ മീഡിയയിൽ ഇത്തരമൊരു കുതിപ്പ് നടത്താൻ  സഹായിച്ചത്.

ഇതാണ് മലയാളത്തിന്റെ പവർആഗോള വൈറൽ ലിസ്റ്റിൽ ഇടംപിടിച്ച് ‘അംശം’.

അക്സോമാനിയാക്കിന്റെ ‘അംശം’ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും സംഗീത ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്. ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്ത് എത്തിയ ഈ ഗാനം മലയാള സംഗീതത്തിന് വിദേശ രാജ്യങ്ങളിൽ പോലും വലിയ സ്വീകാര്യത നേടിക്കൊടുത്തു. പാട്ട് റിലീസ് ചെയ്ത് വെറും മൂന്നാഴ്ച കൊണ്ട് 41 ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്. ഇന്ത്യയിലെയും യുഎഇയിലെയും മ്യൂസിക് ചാർട്ടുകളിലും ഈ പാട്ട് ഇപ്പോൾ മുൻനിരയിലുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട സിനിമയായ ‘ഞാൻ ഗന്ധർവൻ’ നൽകിയ ഇൻസ്പിരേഷൻ ഈ പാട്ടിലുണ്ടെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നു. അക്സോമാനിയാക്, ഭൂമി, എം.എച്ച്.ആർ എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ഒരുക്കിയത്. പ്രണയവും വിരഹവും ഒക്കെ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത് കൊണ്ടാണ് ഭാഷ അറിയാത്തവർ പോലും ഈ പാട്ട് ഇത്രയധികം ഏറ്റെടുത്തത്. വലിയ സിനിമാ പശ്ചാത്തലമില്ലാതെ പുറത്തിറങ്ങുന്ന സ്വതന്ത്ര സംഗീതത്തിന് ലോകം മുഴുവൻ ആരാധകരെ കണ്ടെത്താൻ കഴിയുമെന്ന് ‘അംശം’ തെളിയിച്ചിരിക്കുകയാണ്