ബോക്സ് ഓഫീസ് ഭരിക്കാൻ സൂര്യ; കൂട്ടിന് ജ്ഞാനവേലും ഹോംബാലെ ഫിലിംസും!

‘കെജിഎഫ്’, ‘കാന്താര’, ‘സലാർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ അടുത്ത ബിഗ് ബജറ്റ് ചിത്രവുമായി എത്തുന്നു. ഇതോടെ പ്രഭാസ്, യഷ്, ഋഷഭ് ഷെട്ടി എന്നിവർക്ക് ശേഷം ഹോംബാലെയുടെ നിരയിലേക്ക് തെന്നിന്ത്യൻ താരം സൂര്യ എത്തുകയാണ്.തെന്നിന്ത്യയിൽ വൻ ചർച്ചയായ ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം സൂര്യയും സംവിധായകൻ ടി.ജെ. ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പുതിയ സിനിമയുടെ പൂജ ഇന്ന് ഔദ്യോഗികമായി നടന്നു. സൂര്യയും ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന ആദ്യ പ്രോജക്റ്റ് കൂടിയാണിത്. ഒരു മാസ്സ് പൊളിറ്റിക്കൽ കോർട്ട് റൂം ഡ്രാമയായിരുന്ന ‘ജയ് ഭീം’ കോവിഡ് പ്രതിസന്ധികൾ കാരണം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്തതെങ്കിലും ആഗോളതലത്തിൽ വൻ പ്രശംസ നേടിയിരുന്നു. എന്നാൽ പുതിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ‘കറുപ്പ്’ തരംഗത്തിന് പിന്നാലെ മറ്റൊരു വമ്പൻ പ്രോജക്റ്റ്സൂര്യയുടെ കരിയറിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവിനാണ് തമിഴ് സിനിമ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പ്’ ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷൻ നേടി കുതിക്കുകയാണ്. ‘സിങ്കം 2’-ന്റെ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്.2024-ൽ പുറത്തിറങ്ങിയ ‘കങ്കുവ’, 2025-ലെ ‘റെട്രോ’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ സൂര്യ ആരാധകർ വലിയ നിരാശയിലായിരുന്നു. കൂടാതെ ‘സൂരരൈ പോട്ര്’, ‘ജയ് ഭീം’ തുടങ്ങിയ മികച്ച ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാതെ ഒടിടിയിലേക്ക് പോയതും വലിയ സങ്കടമായിരുന്നു. എന്നാൽ ‘കറുപ്പ്’ തീയേറ്ററുകളിൽ ഉണ്ടാക്കിയ വൻ വിജയത്തിന് പിന്നാലെ, ഹോംബാലെ ഫിലിംസിനൊപ്പമുള്ള ഈ പുതിയ പ്രഖ്യാപനം സൂര്യ ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.
റീൽസ് രാജാക്കന്മാർ ഇനി തിയേറ്ററുകളിലേക്ക്; ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈയിൽ റിലീസിനൊരുങ്ങുന്നു…

ഹാഷീറിനും ടീമിനും ശേഷം ബോക്സ് ഓഫിസ് പിടിച്ചെടുക്കാൻ, സോഷ്യല്‍ മീഡിയയിലെ റീല്‍സ് താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, ശരത്ത്,അഖില്‍ ഷാ, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റ’ലിന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയിലാണ് തിയേറ്ററുകളിലെത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ‘മാഗ്നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ…’ എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊറര്‍- കോമഡിചിത്രമാണിത് എന്നാണ് ടീസറില്‍ നിന്ന് പുറത്തുവരുന്ന സുചനകള്‍.ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചാരുചിത്ര പ്രൊഡക്ഷന്‍സ്, മധുമിത പ്രൊഡക്ഷന്‍സ് & മണ്‍സൂണ്‍ ടെയില്‍സ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാര്‍വാക ബ്രഹ്‌മണപ്പള്ളി, രമ്യ വെമൂലപടി, രാഹുല്‍ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കന്‍, ഛായാഗ്രഹണം &എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഷ്‌കര്‍, സംഗീതം: അശ്വിന്‍ റാം. എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ശാലിനി നമ്പു, ലൈന്‍ പ്രൊഡ്യൂസര്‍: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍: വേലു വാഴയൂര്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: അഷ്‌കര്‍ അലി, രാജ, അമാന്‍ മെഹര്‍, ഗാനരചന: ജിഷ്ണു എം നായര്‍, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഡുഡു ദേവസി, സ്റ്റില്‍സ്: കാഞ്ചന്‍, ടൈറ്റില്‍ പബ്ലിസിറ്റി ഡിസൈന്‍: അജിന്‍ മേനക്കാത്ത്, സൂരജ് സൂരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ഗുസ്തിയും കുടുംബകലഹവുമായി ഗാട്ട കുസ്തി 2 ട്രെയ്ലർ പുറത്ത്

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും തകർപ്പൻ പ്രകടനവുമായി ബോക്സ് ഓഫീസ് കീഴടക്കിയ ‘ഗാട്ട കുസ്തി’യുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ ചിത്രം വരും ജൂലൈ 3-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് E4 എന്റർടെയിൻമെന്റ്റ് ആണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ഭാഗം പോലെ തന്നെ സ്പോർട്സ് പശ്ചാത്തലത്തിൽ പക്കാ മാസ്സ് എന്റർടൈനറാണ് സിനിമയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗം എത്തുന്നത്, ഒപ്പംവിഷ്ണു വിശാലിന്റെയും ഐശ്വര്യ ലക്ഷിയുടെയും മാസ് പ്രകടനവും ട്രെയ്ലറിൽ കാണാം.ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം വൻ ഹിറ്റായി മാറിയിരുന്നു.വേൽസ് ഫിലിം ഇന്റർനാഷണലും വിഷ് വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്‌ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർക്ക് പുറമെ രണ്ടാം ഭാഗത്തിൽ ഒരുപിടി വലിയ താരങ്ങളും അണിനിരക്കുന്നുണ്ട്. സീനിയർ നടി രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് പുതുതായി എത്തുന്ന പ്രധാന താരങ്ങൾ. ഇവർക്കൊപ്പം യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഹൊറർ മോഡിൽഭരതനാട്യം 3 ‘രാസലീല’ടൈറ്റിൽ പോസ്റ്റർ പ്രഖ്യാപിച്ച് സൈജു കുറുപ്പ്

അവതരണത്തിൽ പുതുമയും മികച്ച – പാക്കേജിങ്ങും ഒത്തിണങ്ങി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രം ഒടിടി റിലീസിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ എത്തിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം ആയ മോഹിനിയാട്ടവും വൻ വിജയമാണ് കൊയ്തത്.ഇപ്പോഴിതാ ഭരതനാട്യം 3: രാസലീല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.സായ് കുമാറും കലാരഞ്ജിനിയും ചേർന്നാണ് പേര് അനൗൺസ് ചെയ്‌തത്. ഒരു ഹൊറർ കോമഡി ജോണറിലുള്ളതാകും സിനിമയെന്നാണ് സൂചന. മൂന്നാം ഭാഗത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ.കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്താർ സേട്ട് എന്നിവരായിരുന്നു മോഹിനിയാട്ടത്തിലെ താരങ്ങൾ ഇവർ തന്നെ മൂന്നാം ഭാഗത്തിലും ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.