അവതരണത്തിൽ പുതുമയും മികച്ച – പാക്കേജിങ്ങും ഒത്തിണങ്ങി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രം ഒടിടി റിലീസിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ എത്തിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം ആയ മോഹിനിയാട്ടവും വൻ വിജയമാണ് കൊയ്തത്.ഇപ്പോഴിതാ ഭരതനാട്യം 3: രാസലീല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.
സായ് കുമാറും കലാരഞ്ജിനിയും ചേർന്നാണ് പേര് അനൗൺസ് ചെയ്തത്. ഒരു ഹൊറർ കോമഡി ജോണറിലുള്ളതാകും സിനിമയെന്നാണ് സൂചന.
മൂന്നാം ഭാഗത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ.കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്താർ സേട്ട് എന്നിവരായിരുന്നു മോഹിനിയാട്ടത്തിലെ താരങ്ങൾ ഇവർ തന്നെ മൂന്നാം ഭാഗത്തിലും ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.





