ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പിഴ; പുതിയ നിയമം ഒക്ടോബർ 1 മുതൽ

ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യാത്തവർക്കുള്ള നടപടികൾ കടുപ്പിക്കുന്നു. ഒരു മാസം മുതൽ രണ്ട് വർഷം വരെ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യത്തിൽ വിവിധ അധികാരികളുടെ അനുമതിയും പിഴയും നിർബന്ധമാക്കുന്ന നിയമഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പാർലമെന്റ് പാസാക്കിയ ഭേദഗതി ബില്ലിൽ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പുവച്ചത്.

ജനനവും മരണവും 21 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ ഫീസോ പിഴയോ ഈടാക്കില്ല. 21 മുതൽ 30 ദിവസം വരെ വൈകിയാൽ നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ നടത്താം. ഒരു മാസം മുതൽ ഒരു വർഷം വരെ വൈകിയാൽ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദേശിക്കുന്ന അധികാരിയുടെയോ അനുമതിക്കൊപ്പം നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം.

ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകുന്ന രജിസ്ട്രേഷന് ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതി ആവശ്യമാണ്. ജനന-മരണ രജിസ്ട്രേഷൻ കൃത്യസമയത്ത് നടത്തേണ്ടത് പൗരന്റെ കടമയാണെന്നും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *